ബെംഗളൂരു: നാക്ക് വരളുന്നത് കോവിഡിന്റെ ലക്ഷണമാകാമെന്നാണ് നഗരത്തിലെ ഡോക്ടർമാരുടെ പുതിയ കണ്ടെത്തല്‍. ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഡോക്ടർമാരുടെ ഈ വെളിപ്പെടുത്തൽ.
നാക്ക് വരളുന്നു എന്ന് പറഞ്ഞ് അമിത രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന 55കാരനാണ് ചികിത്സ തേടിയെത്തിയത്. “സംശയം തോന്നിയ താന്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം വന്നപ്പോള്‍ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു” കോവിഡ് ദൗത്യസംഘത്തിലെ അംഗമായ ഡോ. ജി ബി സത്തൂര്‍ പറഞ്ഞു.
“ചെങ്കണ്ണ് കോവിഡിന്റെ ഒരു ലക്ഷണമാകാം എന്ന് മുന്‍പ് വായിച്ചിട്ടുണ്ട്. രോഗിക്ക് പനി ഉണ്ടായിരുന്നില്ല. ആദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു. ഇത് സാധാരണനിലയിലായിരുന്നു. രക്തത്തില്‍ അണുബാധ ഉണ്ടോ എന്ന് അറിയാന്‍ സഹായിക്കുന്ന ഇഎസ്ആര്‍ നിരക്ക് ഉയര്‍ന്ന തോതിലായിരുന്നു. ഇയാൾക്ക് ക്ഷീണവും നാക്ക് വരളുന്ന പ്രശ്‌നവും ഉണ്ടായിരുന്നു. ഇതോടെ ആര്‍ടി-പിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം പോസിറ്റീവായിരുന്നു” ഡോക്ടര്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും രോഗി പിന്നീട് രോഗമുക്തി നേടുകയും ചെയ്തതായി ഡോ. സത്തൂര്‍ പറയുന്നു. എന്നാല്‍ പുതിയ രോഗലക്ഷണത്തിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പുതിയ യു. കെ, ബ്രസീൽ കോവിഡ് വകഭേദങ്ങളോ അല്ലെങ്കിൽ ഡബിൾ മ്യുറ്റൻഡ് കോവിഡിന്റെ സാന്നിധ്യമോ ആണ് ഈ രോഗലക്ഷണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. ചൊറിച്ചില്‍, മൗത്ത് അള്‍സര്‍ ഉള്‍പ്പെടെ വായിലെ അസ്വസ്ഥതകള്‍ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്നാണ് ദൗത്യസംഘത്തിലെ അംഗമായ ഡോ. സത്തൂര്‍ പറയുന്നത്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക് പനിയുണ്ടാകണമെന്ന് നിർബന്ധമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.