ബെംഗളൂരു: ഇന്ദിരാനാഗറിലെ ലക്ഷ്മിപുരത്താണ് ഇരുപത് വയസുള്ള നഴ്സിങ് വിദ്യാർത്ഥിനിയും പിതാവും കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് മൂന്ന്പേർ ചേർന്ന് മർദ്ദിച്ചത്.
സംഭവത്തെ തുടർന്ന് ആക്രമണത്തിന് ഇരയായ നഴ്സിങ് വിദ്യാർത്ഥിനി പ്രിയദർശിനിയുടെ മൊഴി പ്രകാരം അയൽവാസിയായ പ്രഭു, ഇയാളുടെ സഹോദരൻ അർജുൻ, ഇവരുടെ ബന്ധുവായ രാം എന്നിവർക്കെതിരെ പോലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു.
കോവിഡ് ബാധിച്ച തന്റെ അമ്മ സെപ്റ്റംബർ 2020ന് രോഗമുക്തയായി. പക്ഷേ അപ്പോൾ മുതൽ ഈ പ്രദേശത്ത് തങ്ങളുടെ കുടുംബമാണ് കോവിഡ് പരത്തുന്നതെന്ന് ആരോപിച്ച് ഇവർ നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്ന് പ്രിയദർശിനി വെളിപ്പെടുത്തി.
ഈ മൂന്ന് പേരും കുടുംബാംഗങ്ങൾക്കെതിരെ അസഭ്യവർഷം തുടരുന്നതിനാൽ പെണ്കുട്ടിയുടെ പിതാവ് തടഞ്ഞു. എന്നാൽ അവർ അയാളെ മർദ്ദിക്കുകയും കൂട്ടത്തിലുണ്ടായിരുന്ന രാം എന്നയാൾ കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ പിതാവിനെ രക്ഷിക്കാനായി പ്രിയദർശിനി തടയുന്നതിനിടെ കൈക്ക് വെട്ടേൽക്കുകയും ചെയ്തു.
ഇതേതുടർന്ന് പ്രിയദർശിനിയെ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. അയൽവാസിയായ പ്രഭുവിന് ഏപ്രിൽ അവസാനത്തോടെ കോവിഡ് ബാധിച്ചതോടെ അവരുടെ മുഴുവൻ കുടുംബാംഗങ്ങളും ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്ന് പ്രിയദർശിനിയുടെ സഹോദരി സപ്ന പറയുന്നു.
അവർ മാറ്റ് അയൽവാസികളെയും തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കിയിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.