10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ബെംഗളൂരു : മൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

മൈസൂരു ജില്ലാഭരണകൂടത്തിനും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർക്കും നൽകിയ കത്തിൽ കമ്മിഷൻ ഏഴു ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരയുടെ കുടുംബത്തിന് ജില്ലാ അധികാരികൾ നൽകിയ പിന്തുണയെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് ശേഷമാണ് കമ്മിഷൻ കേസെടുത്തതെന്ന് മൈസൂരു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ യോഗേഷ് അറിയിച്ചു.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

കുറ്റകൃത്യത്തിനുശേഷം ഇരയുടെ കുടുംബത്തെ സഹായിക്കുന്നതിന് ജില്ലാഭരണകൂടം, പോലീസ്, ശിശുക്ഷേമവകുപ്പ്, വനിതാ ശിശു വികസനവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ സ്വീകരിച്ച നടപടികളും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന പ്രാഥമിക സ്ഥിതിവിവര റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ കെ.എസ്. കാർത്തിക് എന്ന യുവാവിനെ പോലീസ് അടുത്തദിവസം അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts