നഗരത്തിൽ അയ്യായിരത്തിനു മുകളിൽ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി

ബെംഗളൂരു: നഗരത്തിലെ ബൈലോകളും അനുവദിച്ച പ്ലാനുകളും ലംഘിച്ച് നിര്മിച്ചതായി സംശയിക്കുന്ന 5,000-ത്തിലധികം അനധികൃത കെട്ടിടങ്ങൾക്കെതിരെ  ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നടപടിയെടുക്കും. കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ തുടരുകയാണെന്നും ഉടമകൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

നഗരത്തിൽ അനുമതിയില്ലാത്ത അധിക നിലകൾ പണിയുന്നത്, പ്ലാനുകളില്ലാത്ത നിർമാണങ്ങൾ എന്നിവ സംബന്ധിച്ച സോൺ തിരിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു കഴിഞ്ഞു. അംഗീകരിച്ച 8,486 ബിൽഡിംഗ് പ്ലാനുകളിൽ 5,223 കെട്ടിടങ്ങൾ ഇതുവരെ അനുവദിച്ച പ്ലാനുകൾക്ക് എതിരായി നിർമ്മിച്ചതായി കണ്ടെത്തി. അതായത് 84% ലംഘനങ്ങളാണ്, അതുകൊണ്ടു തന്നെ എല്ലാ ഉടമകൾക്കും ബിബിഎംപി നോട്ടീസ് നൽകിയിട്ടുണ്ട്.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

കഴിഞ്ഞ മാസം ബംഗളൂരുവിൽ കെട്ടിടം തകർന്നതിന്റെ തുടർച്ചയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിനെ തുടർന്ന് നഗരത്തിലെ കെട്ടിട തകർച്ച കേസുകളുടെ പശ്ചാത്തലത്തിൽ പൗര ഏജൻസിയെ രൂക്ഷമായി വിമർശിച്ച കർണാടക ഹൈക്കോടതിയിൽ വിവരങ്ങൾ നൽകാനാണ് ബിബിഎംപിയുടെ ഈ ശ്രമം ആരംഭിച്ചിരിക്കുന്നത്. 2019-ൽ, ജീർണിച്ച കെട്ടിടങ്ങൾ കണ്ടെത്തുന്നതിനായി ബിബിഎംപി ഒരു സർവേ നടത്തിയതിൽ 180 ലധികം കെട്ടിടങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു , എന്നാൽ , 10 കെട്ടിടങ്ങൾ മാത്രമാണ് അന്ന് പൊളിച്ചുമാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts