ബെംഗളൂരു: സംസ്ഥാനത്തെല്ലായിടത്തും ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മഴ തുടരുന്നത് മഴക്കാല രോഗങ്ങൾ നേരത്തേ പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സമയമായതിനാൽ ഇത് വലിയ ഭീഷണിയായി മാറും. മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന് സമാനമായതിനാൽ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടും. “കോവിഡ് വ്യാപനത്തിനിടെ മഴക്കാലരോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് എല്ലാ വർഷവും 15,000 മുതൽ 20,000 വരെ ആളുകളെ ഡെങ്കിപ്പനി കീഴ്‌പ്പെടുത്താറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, ഡോക്ടർമാരുടെ…
Read MoreMonth: May 2021
കോവിഡ്; നഗരത്തിലെ മലയാളികളുടെ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിൽ
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് ഹോട്ടൽ വ്യവസായം. നഗരത്തിൽ ഹോട്ടലുകൾ നടത്തുന്നവരിൽ വലിയൊരു ശതമാനവും മലയാളികളാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽനിന്ന് കരകയറുന്നതിന് മുമ്പുതന്നെ രണ്ടാംഘട്ടം വന്നത് ഹോട്ടലുടമകളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബി.ബി.എച്ച്.എ.) സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്തയച്ചു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടങ്ങുന്ന സംഘടനയുടെ ഭാരവാഹികൾ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുനരധിവാസ പാക്കേജ് അനുവദിക്കണമെന്നും ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കണമെന്നും, ജി.എസ്.ടി. കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഇവർ…
Read Moreതടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്ത് പൊന്തി
ബെംഗളൂരു: നൂറുകണക്കിന് മത്സ്യങ്ങളാണ് ബെംഗളൂരുവിലെ മുത്തനല്ലോർ തടാകത്തിൽ ചത്ത് പൊന്തിക്കിടക്കുന്നത്. തടാകത്തിന് ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകി എത്തുന്നതാണ് മത്സ്യങ്ങൾ ചത്ത് പൊന്തുന്നതിന് കാരണം. കഴിഞ്ഞ ഒരാഴ്ച മുതൽ തടാകത്തിൽ നിന്ന് പുറപ്പെടുന്ന ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം സഹിച്ചാണ് തങ്ങൾ ജീവിക്കുന്നത് എന്ന് മുത്തനല്ലോർ തടാകത്തിന് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ പറഞ്ഞു. ഓക്സിജന്റെ (ഡിഒ) അളവ് പെട്ടന്ന് കുറഞ്ഞു പോയതിനാലും ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയെത്തിയതിനാലുമാണ് ജലാശയത്തിലെ മത്സ്യങ്ങൾ കൊല്ലപ്പെട്ടതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ(കെ എസ് പി സി ബി)…
Read Moreബ്ലാക്ക് ഫംഗസ് ; നഗരത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചു;6 ജില്ലകളിൽ പ്രത്യേക പ്രാദേശിക ചികിത്സ കേന്ദ്രങ്ങൾ.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് , ഈ രോഗത്തിന്റെ ചികിത്സക്കായി നഗരത്തിലെ ബോറിംഗ് ഹോസ്പിറ്റലിൽ സർക്കാർ തിങ്കളാഴ്ച മുതൽ ഒരു പ്രത്യേക ചികിത്സാ സൗകര്യം ആരംഭിച്ചു. കൂടാതെ 6 ജില്ലകളിൽ ഈ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സക്കായുള്ള പ്രാദേശിക കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ ബ്ലാക്ക് ഫംഗസ് അണുബാധയുടെ 97 കേസുകൾ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഒരു എപ്പിഡെമിയോളജിസ്റ്റും പ്രമേഹ രോഗ വിദഗ്ധനും അടങ്ങുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. “പ്രമേഹ രോഗികളാണ് ഈ അപൂർവ ഫംഗസ്…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ന് അരികെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 38603 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34635 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 39.70 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34635 ആകെ ഡിസ്ചാര്‍ജ് : 1616092 ഇന്നത്തെ കേസുകള്‍ : 38603 ആകെ ആക്റ്റീവ് കേസുകള്‍ : 603639 ഇന്ന് കോവിഡ് മരണം : 476 ആകെ കോവിഡ് മരണം : 22313 ആകെ പോസിറ്റീവ് കേസുകള്‍ : 2242065 ഇന്നത്തെ പരിശോധനകൾ…
Read Moreഅയൽജില്ലയായ കോലാറിൽ കൊവാക്സിൻ നിർമ്മാണ പ്ലാന്റ് വരുന്നു.
ബെംഗളൂരു: കോവിഡ് വാക്സിൻ കോവാക്സിന്റെ നിർമാതാക്കളായ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, കോലാർ ജില്ലയിലെ മാലൂരു വ്യവസായ മേഖലയിൽ ഒരു കൊവാക്സിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്തുത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ കമ്പനി ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു, ” എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ്…
Read Moreസംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 4.25 ലക്ഷം ഡോസ് റെംഡിസിവർ കൂടി.
ബെംഗളൂരു: സംസ്ഥാനത്തിന് 4.25 ലക്ഷം റെംദേസിവർ ഡോസുകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഒരാഴ്ച കാലയളവിലെ ചികിത്സക്ക് ഇത് മതിയെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സി എൻ അശ്വത് നാരായണൻ പറഞ്ഞു. “കേന്ദ്രം 4.25 ലക്ഷം ഡോസ് റെംദേസിവർ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്, മെയ് 23 വരേക്ക് ഇത് മതിയാകും,”എന്ന് ഉപമുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഇത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റെംദേസിവർ വിഹിതം നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Read Moreകേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവ് പെട്ടു
ബെംഗളൂരു: കോലാറിൽ ഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് വരൻ പെട്ടത്. വെഗമഡഗു സ്വദേശിയായ ഉമാപതിയാണ് അറസ്റ്റിലായത്. യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹംചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്. സംഭവം വൈറലായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിൽവെച്ച് ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്. ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത് സഹോദരിമാരിൽ മൂത്ത…
Read Moreകോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർത്ഥിനിക്കും പിതാവിനും മർദ്ദനം
ബെംഗളൂരു: ഇന്ദിരാനാഗറിലെ ലക്ഷ്മിപുരത്താണ് ഇരുപത് വയസുള്ള നഴ്സിങ് വിദ്യാർത്ഥിനിയും പിതാവും കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് മൂന്ന്പേർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ആക്രമണത്തിന് ഇരയായ നഴ്സിങ് വിദ്യാർത്ഥിനി പ്രിയദർശിനിയുടെ മൊഴി പ്രകാരം അയൽവാസിയായ പ്രഭു, ഇയാളുടെ സഹോദരൻ അർജുൻ, ഇവരുടെ ബന്ധുവായ രാം എന്നിവർക്കെതിരെ പോലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. കോവിഡ് ബാധിച്ച തന്റെ അമ്മ സെപ്റ്റംബർ 2020ന് രോഗമുക്തയായി. പക്ഷേ അപ്പോൾ മുതൽ ഈ പ്രദേശത്ത് തങ്ങളുടെ കുടുംബമാണ് കോവിഡ് പരത്തുന്നതെന്ന് ആരോപിച്ച് ഇവർ നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്ന് പ്രിയദർശിനി വെളിപ്പെടുത്തി. ഈ…
Read More