ബ്ലാക്ക് ഫംഗസ് ; നഗരത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചു;6 ജില്ലകളിൽ പ്രത്യേക പ്രാദേശിക ചികിത്സ കേന്ദ്രങ്ങൾ.

ബെംഗളൂരു: സംസ്ഥാനത്ത്  കോവിഡ് 19 രോഗികളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് , രോഗത്തിന്റെ ചികിത്സക്കായി നഗരത്തിലെ ബോറിംഗ് ഹോസ്പിറ്റലിൽ സർക്കാർ തിങ്കളാഴ്ച മുതൽ ഒരു പ്രത്യേക ചികിത്സാ സൗകര്യം ആരംഭിച്ചു. കൂടാതെ 6 ജില്ലകളിൽ  ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സക്കായുള്ള പ്രാദേശിക കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. 

സംസ്ഥാനത്ത് ഒട്ടാകെ ബ്ലാക്ക് ഫംഗസ് അണുബാധയുടെ 97 കേസുകൾ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്  ഫംഗസ് ചികിത്സയ്ക്കായി ഒരു എപ്പിഡെമിയോളജിസ്റ്റും പ്രമേഹ രോഗ വിദഗ്ധനും അടങ്ങുന്ന  ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

പ്രമേഹ രോഗികളാണ് അപൂർവ ഫംഗസ് രോഗം പിടിപെടുവാൻ കൂടുതൽ സാധ്യതയുള്ളവർ. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു. ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിക്കുകയും ബ്ലാക്ക്  ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ” എന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts