അയൽജില്ലയായ കോലാറിൽ കൊവാക്സിൻ നിർമ്മാണ പ്ലാന്റ് വരുന്നു.

ബെംഗളൂരു: കോവിഡ് വാക്സിൻ കോവാക്സിന്റെ നിർമാതാക്കളായ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, കോലാർ ജില്ലയിലെ മാലൂരു വ്യവസായ മേഖലയിൽ ഒരു കൊവാക്സിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്.

പ്രസ്തുത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ കമ്പനി ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു, ” എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ് മാലുരു. ട്രെയിൻ സർവീസുകൾ ഉൾപ്പെടെ ഗതാഗത സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. “സെറം ഉൾപ്പെടെയുള്ള വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു കമ്പനിയേയും സ്വാഗതം ചെയ്യുകയും സഹകരണം നൽകുകയും ചെയ്യും,” എന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടി നൽകി. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനും  മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പായും സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും ഓക്സിജൻ, ഐസിയു സൗകര്യങ്ങളോട്  കൂടിയ  100 കിടക്കകളുള്ള ആശുപത്രികൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts