ഈ പ്രണയദിനത്തിൽ പ്രണയം തകർന്നവരെ ക്ഷണിച്ച് കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’!!!

ബെംഗളൂരു: പ്രണയം തകര്‍ന്നവര്‍ക്കും ഇന്ന് പ്രണയിക്കുന്നവരെ പോലെ ആഘോഷിക്കാം. പ്രണയം തകർന്നവരാണോ നിങ്ങൾ? എങ്കിൽ വിട്ടോളൂ കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’ യിലേക്ക്. അവിടെ പ്രണയം തകര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

പ്രണയ ദിനത്തില്‍ ഭക്ഷണത്തിന് ശേഷമുളള മധുര പലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സൗജന്യമായി പലഹാരം കിട്ടണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നാണ് കഫേ അധികൃതര്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ മുന്‍ കാമുകി/ കാമുകന്റെ ചിത്രം കഫേയില്‍ വെച്ച് കത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. എങ്കില്‍ ഭക്ഷണശേഷമുളള മധുരപലഹാരം ഫ്രീ..!!

  പുതുവത്സരദിനത്തിൽ എല്ലാവരും വീട്ടിൽ വെച്ചുണ്ടാക്കി കഴിക്കേണ്ടി വരും; ഡിസംബർ 31 ന് ഗിഗ് തൊഴിലാളികൾ പണിമുടക്കും

ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് കഫേ അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഫേയുടെ ഈ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം പ്രണയിക്കുന്നവര്‍ക്കും കഫേയില്‍ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പ്രണയദിനം ഈ കഫേയില്‍ പോകുമെന്ന് പ്രണയിക്കുന്നവരും പ്രണയം തകര്‍ന്നവരും പരസ്യത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

  സർവീസിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിരക്കുകൾ പ്രഖ്യാപിച്ചു: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ ഉൾപ്പെടെ നിരക്ക് അറിയാൻ വായിക്കാം

 

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാർക്കിൽ ഒറ്റയ്ക്ക് നടക്കാനിറങ്ങിയപ്പോൾ കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us