മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനം; രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടും

ബെംഗളൂരു: സംസ്ഥാനത്തെല്ലായിടത്തും ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മഴ തുടരുന്നത് മഴക്കാല രോഗങ്ങൾ നേരത്തേ പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സമയമായതിനാൽ ഇത് വലിയ ഭീഷണിയായി മാറും. മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനമായതിനാൽ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടും.

  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'

“കോവിഡ് വ്യാപനത്തിനിടെ
മഴക്കാലരോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് എല്ലാ വർഷവും 15,000 മുതൽ 20,000 വരെ ആളുകളെ ഡെങ്കിപ്പനി കീഴ്‌പ്പെടുത്താറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, ഡോക്ടർമാരുടെ ഉപദേശം തേടണം. പരിശോധനയിലൂടെ രോഗമെന്തെന്ന് സ്ഥിരീകരിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം.” ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.

ഡെങ്കിപ്പനിയുടെ പ്രതിരോധം വീടുകളിൽനിന്ന് ആരംഭിക്കുകയെന്ന ആശയവുമായുള്ള ബോധവത്കരണ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ഡെങ്കിരോഗ ദിനത്തിലാണ് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
[masterslider id="10"]

Related posts

Click Here to Follow Us