എട്ട് കോടി തട്ടിയ മലയാളി പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിൽ നിന്ന്

ബെംഗളൂരു: എട്ട് കോടി രൂപ തട്ടിയ കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മലയാളിയായ വിജീഷ് വര്‍ഗീസ് പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിലെ ഒരു ഫ്ലാറ്റിൽ നിന്ന്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഫ്ലാറ്റ് വടകയ്ക്കെടുത്തത്.

മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന പത്തനംതിട്ട കാനറ ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോയത്.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തുമ്ബൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു. വീജീഷിന്റെയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതും അന്വേഷണത്തെ ബാധിച്ചു.

കാനറ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് 14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ബാങ്കിലെ നിക്ഷേപകരുടെ പാസ്‍വേര്‍ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍, അസി. മാനേജര്‍ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെ
സസ്പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts