സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളെയും ആശ്രയിക്കാതെ രോഗികൾ

ബെംഗളൂരു: സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളിലേയും ബെഡ്ഡുകൾ കാലിയായി കിടക്കുന്നു. ഇവിടങ്ങളിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്നതാണ് രോഗികൾക്ക് ആശങ്കയുളവാക്കുന്നത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 10,000 കിടക്കകളാണ് വിവിധ കോവിഡ് കെയർ സെന്ററുകളിലായി സംസ്ഥാനത്ത് ഒരുക്കിയത്. എന്നാൽ ഇവയിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതിനാൽ 30%ത്തിൽ താഴെ കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

നഗരത്തിൽ മാത്രം മുപ്പത് കോവിഡ് കെയർ സെന്ററുകളിലായി 2500 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 750 എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ രോഗികളുള്ളത്. എന്നാൽ ഇവയിൽ 500 കിടക്കകൾക്ക് മാത്രമാണ് ഓക്സിജൻ സൗകാര്യമുള്ളൂ.

കോവിഡ് കെയർ സെന്ററുകളെക്കാളും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതാണ് കൂടുതൽ സുരക്ഷിതമായിരിക്കാൻ നല്ലതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാനാണ് താത്പര്യപ്പെടുന്നത് എന്ന് ഒരു കോവിഡ് കെയർ സെന്ററിലെ ജീവനക്കാരൻ വെളിപ്പെടുത്തി.

കോവിഡ് കെയർ സെന്ററുകളിലേക്ക് രോഗികൾ വരുന്നത് കുത്തനെ കുറഞ്ഞിട്ടും സംസ്ഥാന സർക്കാരും വിവിധ സ്വകാര്യ സ്ഥാപനങ്ങളും കൂടുതൽ കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്ന തിരക്കിലാണ്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ഇതിന് പകരം സംസ്ഥാന സർക്കാർ കൂടുതൽ ഓക്സിജൻ സൗകര്യമുള്ള ബെഡ്ഡുകൾ ഒരുക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കണമെന്നും വിവിധ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts