ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.44473 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 13.57 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 44473 ആകെ ഡിസ്ചാര്‍ജ് : 2261590 ഇന്നത്തെ കേസുകള്‍ : 16604 ആകെ ആക്റ്റീവ് കേസുകള്‍ : 313730 ഇന്ന് കോവിഡ് മരണം : 411 ആകെ കോവിഡ് മരണം : 29090 ആകെ പോസിറ്റീവ് കേസുകള്‍ : 2604431 ഇന്നത്തെ പരിശോധനകൾ…
Read MoreMonth: May 2021
ലോക്ക്ഡൗൺ തുടരാൻ സാധ്യതയുണ്ടോ ? മന്ത്രിമാർക്ക് പറയാനുള്ളത്…
ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇനിയും മുന്നോട്ട് തുടരുമോ എന്ന കാര്യത്തിൽ മന്ത്രി തലത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല, ജൂൺ 7 വരെ ലോക്ക് ഡൗൺ തുടരും എന്നാൽ അതിന് ശേഷം തുടരണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചത്. ചില ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യം 5 നോ 6 നോ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. അടുത്ത…
Read Moreസംസ്ഥാനത്ത് കോവിഡ് മുക്തരായ കുട്ടികളിൽ അപൂർവ്വ രോഗം
ബെംഗളൂരു: കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അപൂര്‍വ്വം രോഗം കൂടുതലായി കണ്ടുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് ഭേദമായ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സംസ്ഥാനത്ത് ഈ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഒന്നാം തരംഗ സമയത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം തരംഗത്തിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായി അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാണ് ചില കുട്ടികളില്‍ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. മുതിര്‍ന്നവരെ പോലെ…
Read Moreഅപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതി
ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതിയുമായി ബാംഗ്ലൂർ അപ്പാർട്ട്‌മെന്റ്സ് ഫെഡറേഷൻ (ബി.എ.എഫ്.). നഗരത്തിലെ 950-ലധികം പാർപ്പിട സമുച്ചയങ്ങളുൾപ്പെടുന്ന സംഘടനയാണ് ബി.എ.എഫ്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ മണിപ്പാൽ, ഫോർട്ടിസ് ഹെൽത്ത്‌കെയർ, നാരായണ ഹെൽത്ത്, അപ്പോളോ എന്നിവയുമായി സഹകരിച്ച് പാർപ്പിടസമുച്ചയങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നതാണ് പദ്ധതി. ഇതിലൂടെ പത്തുലക്ഷത്തോളം ആളുകൾക്ക് വാക്സിൻ ലഭ്യമാകുമെന്നാണ് ബി.എ.എഫ്. പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പരമാവധി റെസിഡൻറ്‌സ് അസോസിയേഷനുകൾക്കും ഈ സേവനം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബി.എ. എഫ്. പ്രസിഡന്റ് എച്ച്.എ. നാഗരാജ റാവു, വൈസ്…
Read Moreകാത്തിരിപ്പിനൊടുവിൽ ഇലക്ട്രോണിക് സിറ്റിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം തുറന്നു.
ബെംഗളൂരു : സംഭവം നഗരത്തിലെ സോഫ്റ്റ് വെയർ ഹബ്ബാണ് ,എന്നാൽ ഇലക്ട്രോണിക് സിറ്റിയിൽ ഇതുവരെ ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം ഉണ്ടായിരുന്നില്ല, ആരോഗ്യ ആവശ്യങ്ങൾക്കായി ജനങ്ങൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയതോടെ കിലോമീറ്ററുകൾ അകലെയുള്ള ചന്ദാപുര, അനേക്കൽ, ബൊമ്മ സാന്ദ്ര പി എച്ച് സികളെ ആശ്രയാക്കേണ്ടതായി വന്നു ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക്. ഈ പ്രശ്നത്തിന് പരിഹാരമായാണ് താൽക്കാലിക കെട്ടിടത്തിൽ ആരോഗ്യ കേന്ദ്രം തുറന്നത്, എംഎൽഎ കൃഷ്ണപ്പ ഉൽഘാടനം ചെയ്തു. അടുത്ത ദിവസം മുതൽ ഇവിടെ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന്…
Read Moreലോക്ക്ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായുള്ള ചർച്ചക്ക് ശേഷം തീരുമാനിക്കും.
ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ചില ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യം 5 നോ 6 നോ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. അടുത്ത ഒരാഴ്ചത്തെ കോവിഡ് വ്യാപന കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്, അതേ സമയം ചില ജില്ലകളിൽ കോവിഡ് കണക്കുകൾ ഉയരുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്, കേന്ദ്ര സർക്കാറിൻ്റെ 7 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.…
Read Moreഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള ധനസഹായം; ഇതുവരെ ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ.
ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഓട്ടോ-ടാക്സി ഡൈവർമാർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 3000 രൂപക്ക് ഇതുവരെ ലഭിച്ചത് 1.27 ലക്ഷം ഓൺലൈൻ അപേക്ഷകൾ. ഇതിൽ ഓട്ടോ (72256), മോട്ടോർ കാബ് (48196), മാക്സി കാബ്(7361) എന്നിവ ഉൾപ്പെടുന്നു. സേവസിന്ധു വഴി ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ 1.10 ലക്ഷം അപേക്ഷകൾക്ക് അനുമതിയായി, 4629 അപേക്ഷകരുടെ പേമെൻ്റ് പ്രൊസസ് ചെയ്ത് കഴിഞ്ഞു. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ബെംഗളൂരു അർബൻ (56701) ജില്ലയിൽ നിന്നാണ് മൈസൂരു (8404), ദക്ഷിണ കന്നഡ (6848), തുമക്കുരു…
Read Moreകോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ പാർപ്പിട സമുച്ചയത്തിൽനിന്ന് ഇറക്കിവിട്ടു. ബെലഗാവിയിൽ ഹിന്ദ്‌വാഡിയിലെ പാർപ്പിട സമുച്ചയത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്ത മഹാദേവ് ദേവൻ (70), ഭാര്യ ശാന്ത ( 65) എന്നിവരെയാണ് താമസക്കാർ ഇറക്കിവിട്ടത്. പോകാനിടമില്ലാതെ തെരുവിൽ കഴിഞ്ഞ ഇവരെ സാമൂഹിക പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ഇരുവരും സുരക്ഷാജീവനക്കാർക്ക് വേണ്ടിയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഇരുവർക്ക് ചുമയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. കോവിഡാണെന്നു ഭയന്ന പാർപ്പിട സമുച്ചയത്തിലെ താമസക്കാർ ഇവരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ദമ്പതിമാർ സമീപത്തെ റോഡരികിൽ…
Read Moreആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 14.68 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 28053 ആകെ ഡിസ്ചാര്‍ജ് : 2217117 ഇന്നത്തെ കേസുകള്‍ : 20378 ആകെ ആക്റ്റീവ് കേസുകള്‍ : 342010 ഇന്ന് കോവിഡ് മരണം : 382 ആകെ കോവിഡ് മരണം : 28679 ആകെ പോസിറ്റീവ് കേസുകള്‍ : 2587827 ഇന്നത്തെ പരിശോധനകൾ…
Read Moreവ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമം; മലയാളികൾ പിടിയിൽ
ബെംഗളൂരു: വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമിച്ച മലയാളികൾ പിടിയിൽ. കുടക് വീരാജ്‌പേട്ടിലെ പേരമ്പാടി ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിെടയാണ് മൂന്നുമലയാളികളെ പോലീസ് അറസ്റ്റുചെയ്തത്. ഇരിട്ടിക്കടുത്തുള്ള പേരട്ടയിൽനിന്ന് കുടകിലേക്ക് ലോറിയിൽ ചെങ്കല്ലുമായി വരുകയായിരുന്ന കണ്ണൂർ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ് (28), അരുൺ വർഗീസ് (19) എന്നിവരാണ് അറസ്റ്റിലായത്. പേരമ്പാടി ചെക്‌പോസ്റ്റിൽ കോവിഡ് സർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ലോറി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Read More