ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇനിയും മുന്നോട്ട് തുടരുമോ എന്ന കാര്യത്തിൽ മന്ത്രി തലത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല, ജൂൺ 7 വരെ ലോക്ക് ഡൗൺ തുടരും എന്നാൽ അതിന് ശേഷം തുടരണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ലോക്ക് ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചത്.
ചില ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യം 5 നോ 6 നോ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
അടുത്ത ഒരാഴ്ചത്തെ കോവിഡ് വ്യാപന കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മഹാമാരിയുടെ സാഹചര്യം മെച്ചപ്പെട്ട് വരികയാണ് ,അടുത്ത ആഴ്ച കൂടുതൽ പുരോഗമനം ഉണ്ടാകും, ഈ സാഹചര്യത്തിൽ ജൂൺ 7 ന് ശേഷമുള്ള ലോക്ക് ഡൗൺ പിൻ വലിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്” കോർപറേഷൻ കാര്യ മന്ത്രി എസ്.ടി.സോമശേഖർ പറഞ്ഞു.
“നമ്മൾ കൂടുതൽ മൈക്രോ കണ്ടയിൻ മെൻ്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ പിൻവലിക്കുകയാണ് വേണ്ടത് ” വനം മന്ത്രി അരവിന്ദ് ലിംബവാലി അറിയിച്ചു.
” ഇനിയും കോവിഡ് പോസിറ്റീവ് കേസുകൾ കുറയേണ്ടതുണ്ട്, അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്, ജനങ്ങൾ സഹകരിക്കുകയാണെങ്കിൽ ലോക്ക് ഡൗൺ ഇളവിന് സാധ്യത ഉണ്ട്” ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
” ജൂൺ 7 വരെ ലോക്ക് ഡൗൺ നിലവിലുണ്ട്, എത്രത്തോളം കോവിഡ് കേസുകൾ കുറയുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല” വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.