നടൻ വിജയ് യുടെ പാർട്ടി പതാക വിവാദത്തിൽ

ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം.

പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്.

മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം.

ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം പതാക സ്‌പെയിനിന്റെ ദേശീയപതാക പകര്‍ത്തിയതാണെന്നും സ്‌പെയിന്‍ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് ടിവികെ പതാകയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts