സ്പുട്‌നിക് വാക്സിനുള്ള ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം

ബെംഗളൂരു: സ്പുട്‌നിക് വാക്സിന് ഉയർന്നവില ടെൻഡറിൽ കാണിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് സ്പുട്‌നിക് വാക്സിനെത്തിക്കാനായി രണ്ട് ഇന്ത്യൻ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം. മുംബൈ കേന്ദ്രമായുള്ള ബൾക്ക് എം.ആർ.ഒ. ഇൻഡസ്ട്രിയിൽ സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള തുളസി സിസ്റ്റംസ് എന്നിവയാണ് ടെൻഡർ സമർപ്പിച്ചത്. മുംബൈയിലെ കമ്പനി സ്പുട്‌നിക് വി വാക്സിനും ബെംഗളൂരുവിലെ കമ്പനി സ്പുട്‌നിക് ലൈറ്റ് വാക്സിനും എത്തിക്കാനാണ് ടെൻഡർ നൽകിയത്. സംസ്ഥാന സർക്കാർ വിളിച്ച ആഗോള ടെൻഡറിനോട് പ്രതികരിച്ചാണ് കമ്പനികൾ വാക്സിനെത്തിക്കാൻ തയ്യാറായത്. രണ്ട് കമ്പനികളും വലിയ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയതെന്നും…

Read More

സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയെ കേരളത്തിൽ കണ്ടെത്തി.

ബെംഗളൂരു : സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റുന്നതടക്കം ഭീകരമായ പീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്ന് പോലീസ് കണ്ടെത്തി. ഈ ക്രൂരതയുമായി ബന്ധപ്പെട്ട് 6 ബംഗ്ലദേശി പൗരൻമാരെ പോലീസ് എതാനും ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. ക്രൂരതയുടെ വീഡിയോ പിടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികൾ, ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്, ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേര് കാലിന് വെടിവച്ചാണ് പോലീസ് കീഴടക്കിയത്. ഇരയായ യുവതിയുടെ മൊഴി കൂടി ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ കഴിയുകയുള്ളൂ. ബ്യൂട്ടി…

Read More

35 ലക്ഷം രൂപയുടെ ലഹരി ഗുളികകളും കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : കഞ്ചാവും ലഹരി ഗുളികകളുമായി 6 പേർ നഗരത്തിൽ അറസ്റ്റിലായി, ഇതിൽ 2 പേർ മലയാളികളാണ്. ഡാർക്ക് നെറ്റിൽ നിന്ന് ബിറ്റ് കോയിൻ നൽകി എൽ എ സ് ഡി ഗുളികകൾ അടക്കമുള്ള ലഹരി വസ്തുക്കൾ വാങ്ങുകയും ലോക്ക് ഡൗൺ സമയത്ത് രാവിലെ 6 മുതൽ 10 വരെ അത് ആവശ്യക്കാർക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളിയായ അഖിൽ, ആദിത്യൻ എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. CCB…

Read More

പ്രതീക്ഷ! കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20628 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.42444 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.95 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 42444 ആകെ ഡിസ്ചാര്‍ജ് : 2189064 ഇന്നത്തെ കേസുകള്‍ : 20628 ആകെ ആക്റ്റീവ് കേസുകള്‍ : 350066 ഇന്ന് കോവിഡ് മരണം : 492 ആകെ കോവിഡ് മരണം : 28298 ആകെ പോസിറ്റീവ് കേസുകള്‍ : 2567449 ഇന്നത്തെ പരിശോധനകൾ…

Read More

സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെകുറിച്ച് ജൂൺ 5ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. നിലവിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്നും പൊതുജനങ്ങൾ നിലവിലെ നിയന്ത്രണങ്ങളിൽ സഹകരിക്കുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്താൽ ലോക്ഡൗൺ വീണ്ടും നീട്ടേണ്ട ആവശ്യകത ഉണ്ടാവില്ലന്നും അദ്ദേഹം വെളിപ്പെടുത്തി. There are no talks on lockdown extension. We will think about it on June 5: Karnataka CM BS Yediyurappa pic.twitter.com/JKaosQA71Z — ANI (@ANI) May 29, 2021 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…

Read More

നഗരത്തിൽ അന്തരീക്ഷ മലിനീകരണം 60% കുറഞ്ഞു.

ബെംഗളൂരു : നഗരത്തിൽ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് 60% കുറഞ്ഞതായി കണക്കുകൾ. ലോക്ക് ഡൗണും കോവിഡ് കർഫ്യൂവും പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ മാറ്റം. “സാധാരണ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡസ് 100 നോ തൊട്ട് താഴെയോ ആകാറാണ് പതിവ്, മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ടതാണ്” കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീനിവാസുലു അറിയിച്ചു. എ.ക്യൂ.ഐ 0 മുതൽ 50 വരെയുള്ളത് ഏറ്റവും മെച്ചപ്പെട്ടതായും 50 മുതൽ 100 വരെ മെച്ചപ്പെട്ടതായും ആണ് കണക്കാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ എ.ക്യൂ.ഐ  80 മുതൽ…

Read More

സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും

ബെംഗളൂരു: സർവീസ്‌നിരക്ക് വർധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും. വാക്സിനെടുക്കുമ്പോൾ ഈടാക്കുന്ന സർവീസ്‌നിരക്ക് 100 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നത് 300 രൂപ സർവീസ് നിരക്ക് ഈടാക്കാനുള്ള അനുമതിയാണ്. വാക്സിൻ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാനും ഇവ ആശുപത്രികളിലെത്തിക്കാനും വാക്സിനേഷൻകേന്ദ്രങ്ങൾ അണുവിമുക്തമാക്കാനുമുള്ള ചെലവായാണ് പ്രത്യേകം തുക ഈടാക്കുന്നത്. നിലവിൽ ഒരുഡോസ് കോവിഷീൽഡ് വാക്സിന് 850 രൂപമുതൽ 1100 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടത്. കോവാക്സിനും സ്പുട്‌നിക് വാക്സിനും 1250 രൂപയും ഈടാക്കും. സ്പുട്‌നിക്…

Read More

പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ ഹോപ്കോംസ്.

ബെംഗളൂരു : സംസ്ഥാന ഹോൾട്ടികൾചർ വകുപ്പിൻ്റെ കീഴിലുള്ള ഹോപ്കോംസ് ഇനി പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിച്ച് നൽകും. “ഹോപ്കോംസ് ഓൺലൈൻ”എന്ന ആപ്പു വഴി ബുക്ക് ചെയ്യുന്നവർക്കാണ് ഹോം ഡെലിവറി ലഭിക്കുക. കോറമംഗലയിലെ ഗെയിംസ് വില്ലേജിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വരികയാണ്, ഇത് വിജയകരമായാൽ നഗരത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ലോക്ക് ഡൗൺ കാരണം ഹോപ് കോംസ്ഔട്ട്ലെറ്റിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തുടർന്നാണ് സമീപത്തെ ഔട്ട് ലെറ്റിൽ നിന്നും ഹോം ഡെലിവറി ചെയ്യാൻ ആപ്പ് വികസിപ്പിച്ചത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന…

Read More

സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് വരെ യെദിയൂരപ്പ തന്നെ മുഖ്യമന്ത്രി.

ബെംഗളൂരു: സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാവുന്നത് വരെ കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും, അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍. അദ്ദേഹം ഇതിനോടകം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ബാക്കിയുള്ള കാലയളവും അദ്ദേഹം പൂര്‍ത്തിയാക്കും. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രതികരണം.

Read More

ആവശ്യപ്പെട്ട തുക നൽകാത്തതിന് മൃതശരീരം ശ്മശാനത്തിന് പുറത്ത് തളളി;ആംബുലൻസ് ഡ്രൈവറെ പൊക്കി അകത്തിട്ട് പോലീസ്.

ബെംഗളൂരു : കൊള്ള നിരക്ക് ആവശ്യപ്പെട്ട ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 24 ന് രാത്രി 9 മണിക്കാണ് സംഭവം, ജയദേവ ആശുപത്രിയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാളിലെ ശ്മശാനത്തിലേക്ക് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതശരീരം എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 18000 രൂപ. 3000 രൂപ മാത്രമേ മരിച്ച ആളുടെ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.. ബാക്കി പിന്നീട് നകാം എന്നറിയിച്ചിരുന്നു. എന്നാൽ ശ്മശാനത്തിന് പുറത്ത് നടപ്പാതയിൽ മൃതദേഹം ഇറക്കി വെക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ. മരിച്ചയാളുടെ ഭാര്യ മൃതദേഹത്തിനരികെ ഇരിക്കുന്ന ചിത്രം…

Read More
Click Here to Follow Us