സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും

ബെംഗളൂരു: സർവീസ്‌നിരക്ക് വർധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും.

വാക്സിനെടുക്കുമ്പോൾ ഈടാക്കുന്ന സർവീസ്‌നിരക്ക് 100 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നത് 300 രൂപ സർവീസ് നിരക്ക് ഈടാക്കാനുള്ള അനുമതിയാണ്.

വാക്സിൻ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാനും ഇവ ആശുപത്രികളിലെത്തിക്കാനും വാക്സിനേഷൻകേന്ദ്രങ്ങൾ അണുവിമുക്തമാക്കാനുമുള്ള ചെലവായാണ് പ്രത്യേകം തുക ഈടാക്കുന്നത്.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

നിലവിൽ ഒരുഡോസ് കോവിഷീൽഡ് വാക്സിന് 850 രൂപമുതൽ 1100 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടത്. കോവാക്സിനും സ്പുട്‌നിക് വാക്സിനും 1250 രൂപയും ഈടാക്കും.

സ്പുട്‌നിക് വാക്‌സിൻ
മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതിനാൽ വാക്സിന്റെ വിലയായ 995 രൂപയ്ക്കൊപ്പം ജി.എസ്.ടി. അടക്കം 255 രൂപ അധികം നൽകണം. അപ്പോളോ ആശുപത്രിയിൽ മാത്രമാണ് സ്പുട്‌നിക് വാക്സിൻ ലഭിക്കുന്നത്.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

http://88t.8a2.myftpupload.com/archives/67218

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts