ആവശ്യപ്പെട്ട തുക നൽകാത്തതിന് മൃതശരീരം ശ്മശാനത്തിന് പുറത്ത് തളളി;ആംബുലൻസ് ഡ്രൈവറെ പൊക്കി അകത്തിട്ട് പോലീസ്.

ബെംഗളൂരു : കൊള്ള നിരക്ക് ആവശ്യപ്പെട്ട ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

24 ന് രാത്രി 9 മണിക്കാണ് സംഭവം, ജയദേവ ആശുപത്രിയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാളിലെ ശ്മശാനത്തിലേക്ക് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതശരീരം എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 18000 രൂപ.

3000 രൂപ മാത്രമേ മരിച്ച ആളുടെ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.. ബാക്കി പിന്നീട് നകാം എന്നറിയിച്ചിരുന്നു.

എന്നാൽ ശ്മശാനത്തിന് പുറത്ത് നടപ്പാതയിൽ മൃതദേഹം ഇറക്കി വെക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

മരിച്ചയാളുടെ ഭാര്യ മൃതദേഹത്തിനരികെ ഇരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.

വിഷയത്തിൽ പോലീസ് ഇടപെടുകയും ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഡ്രൈവർ ശരത് ഗൗഡക്കെതിരെയും ആംബുലൻസ് ഉടമ നാഗേഷിനെതിരെയും പോലീസ് കേസെടുത്തു. 2 ആംബുലൻസുകൾ പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts