ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളി ഉൾപ്പെട്ട സി ഡി വിവാദത്തിൽ ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നു. പ്രസ്തുത വീഡിയോയിലെ സ്ത്രീ (പരാതിക്കാരി) ചൊവ്വാഴ്ച ബെംഗളൂരുവിൽ ചീഫ്മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകി. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജേർസ് (സിആർപിസി) സെക്ടർ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതായി പാരാതിക്കാരിയുടെ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ പറഞ്ഞു. പ്രസ്തുത കേസ് അന്യോഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്ഐടി) യുവതിക്ക് പൂർണമായ വിശ്വാസം ഇല്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.…
Read MoreMonth: March 2021
രോഗലക്ഷണമുള്ള ആളുകളെ മാത്രം ടെസ്റ്റ് ചെയ്യുക ; ഉദ്യോഗസ്ഥർക്ക് ബിബിഎംപി കമ്മീഷണറുടെ നിർദ്ദേശം.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ പാഴാക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം ടെസ്റ്റ് ചെയ്താൽമതിയെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കവെ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ ത്വരിതപ്പെടുത്തുവാനും ബിബിഎംപികമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് മേഖലാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “ടെസ്റ്റ് ചെയ്തു എന്നതിന് വേണ്ടി മാത്രം പരിശോധന നടത്തരുത്,” എന്ന് ശ്രീ മഞ്ജുനാഥ് പറഞ്ഞു. ടെസ്റ്റ് നടത്തേണ്ട ആളുകളുടെ വിഭാഗങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി നടക്കുന്ന വ്യക്തികൾ, ഐ എൽ ഐ, എസ്…
Read Moreബാർ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ആർ ടി നഗറിലുള്ള ഒരു ബാറിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ സാറ 28, സ്വന്തം താമസസ്ഥലത്ത് കൊല്ലപ്പെട്ടതായി കണ്ടെത്തി. സാറ ഉപയോഗിച്ചിരുന്ന ഇരുമ്പുകട്ടിലിൽ പലപ്രാവശ്യം ബലമായി തലയടിച്ചതാവാം മരണകാരണമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്ദർ കുമാർ മീന പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8 മണിക്കും 12 മണിക്കും ഇടയ്ക്ക് ആണ് കൊലപാതകം നടന്നതെന്ന് എന്ന് പോലീസ് അനുമാനിക്കുന്നു. വെള്ളിയാഴ്ച രാത്രി മുതൽ സാറയുടെ ഫോണിൽ നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടു കൂടി സാറയുടെ സഹോദരൻ ഫ്ലാറ്റിൽ…
Read More144 പ്രഖ്യാപിച്ചു; മതപരമായ ചടങ്ങുകളിലെ ഒത്തുകൂടല്‍ നിരോധിച്ചു
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതപരമായ ചടങ്ങുകളിലെ ഒത്തുകൂടല്‍ നിരോധിച്ചു. Karnataka: Dakshina Kannada District Deputy Commissioner imposes Section 144 of CrPC, in view of rising COVID-19 positive cases in the district. All religious gatherings banned at public places, public grounds, gardens, markets and religious places. — ANI (@ANI) March 30, 2021 അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ല. ആഘോഷ…
Read Moreരമേഷ് ജാർക്കിഹോളി തന്നെ കൊന്നുകളയും; തനിക്കും മാതാപിതാക്കൾക്കും സുരക്ഷ ഉറപ്പാക്കണം; അന്വേഷണ സംഘത്തിൽ വിശ്വാസമില്ല; ഹൈക്കോടതി ഇടപെടണം: ചീഫ് ജസ്റ്റിസിന് യുവതിയുടെ കത്ത്.
ബെംഗളൂരു: മുൻ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് ഇടയായ അശ്ലീല വീഡിയോയിൽ ഉള്ളതെന്ന് കരുതുന്ന യുവതി തനിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കേസിന്റെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് മേൽനോട്ടം വഹിക്കണമെന്ന് യുവതി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മുൻപ് രമേഷ് ജാർക്കിഹോളിയുടെ പേരിൽ ലൈംഗികാതിക്രമം ആരോപിച്ച് യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. താൻ ബലാത്സംഗത്തിന്റെ ഇരയാണെന്നു പറഞ്ഞുകൊണ്ടാണ് യുവതിയുടെ കത്ത് ആരംഭിക്കുന്നത്. രമേഷ് ജാർക്കിഹോളി സ്വാധീനശക്തിയുള്ളയാളാണെന്നും ഭീഷണിപ്പെടുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടി. കേസിൽ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഏതറ്റംവരെയും പോകും. പ്രത്യേക…
Read Moreലോക്ക് ഡൗൺ ഇല്ല; അടുത്ത രണ്ടാഴ്ച കടുത്ത നിയന്ത്രണം;പ്രകടനങ്ങളും റാലികളും അനുവദിക്കില്ല.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, എന്നാൽ അടുത്ത രണ്ടാഴ്ചത്തേക്ക് റാലികളും മറ്റ് പ്രകടനങ്ങളും പൂർണമായി നിരോധിച്ചിട്ടുണ്ട്. കോവിഡിൻ്റെ പ്രധാന മാനദണ്ഡങ്ങൾ ആയ മാസ്ക്കും സാമൂഹിക അകലവും പാലിക്കാത്തവരിൽ നിന്ന് കർശനമായി പിഴ ഈടാക്കും. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Read Moreഇന്ത്യയുടെ ആദ്യത്തെ എ.സി.റെയിൽവേ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ബെംഗളൂരുവിലെ ബയപ്പനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന സർ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽപ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും എന്ന് റെയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ്ഓഫീസറുമായ സുനീത് ശർമ റെയിൽവേ ടെർമിനലിൽ നടത്തിയ പരിശോധനക്ക് ശേഷം സ്ഥിരീകരിച്ചു. “ഞങ്ങൾ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരുതിയതിക്കായി കാത്തിരിക്കുകയാണ്. ടെർമിനൽ ഉടൻ പ്രവർത്തനക്ഷമമാകും, ” എന്ന് ശർമ്മ പറഞ്ഞു. പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ പ്രസ്തുത ടെർമിനൽ 32 ജോഡി ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന്പ്രതീക്ഷിക്കുന്നു. ബയ്യപ്പനഹള്ളിയിലെ പുതിയ ടെർമിനൽ “ഇന്ത്യൻ റെയിൽവേയുടെ മികച്ച സ്റ്റേഷൻ” ആണെന്നും…
Read Moreകര്‍ണാടകയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1964 1897 1356 ആകെ ഡിസ്ചാര്‍ജ് 953416 1090419 409065 ഇന്നത്തെ കേസുകള്‍ 2792 1549 1742 ആകെ ആക്റ്റീവ് കേസുകള്‍ 23849 24223 16259 ഇന്ന് കോവിഡ് മരണം 16 11 9 ആകെ കോവിഡ് മരണം 12520 4590 4590 ആകെ പോസിറ്റീവ് കേസുകള്‍ 989804 1119179 429915 ടെസ്റ്റ് പോസിറ്റിവിറ്റി 3.20% 4.14% ഇന്നത്തെ പരിശോധനകൾ 87197 37337 ആകെ പരിശോധനകള്‍ 21195741 13050880
Read More16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു;പബ്ബ് അടച്ചു പൂട്ടി.
ബെംഗളൂരു : 16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ മത്തിക്കെരെയിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന പബ്ബ് താൽക്കാലികമായി അടച്ചു പൂട്ടി. ന്യൂ ബെൽ റോഡിൽ പ്രവർത്തിക്കുന്ന 1522 ദി പബ് ആണ് താൽക്കാലികമായി അടച്ചത്. റാൻ്റം പരിശോധനക്ക് വിധേയരാക്കിയതിൽ നിന്നാണ് 87 ജീവനക്കാരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണം ഇല്ലാത്തതിനാൽ എല്ലാവരേയും ഹോം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിൽ ഈ രീതിയിലുള്ള നിരവധി ക്ലസ്റ്ററുകൾ ആണ് രൂപപ്പെട്ടിട്ടുള്ളത്. കോവിഡിൻ്റെ രണ്ടാം വരവിൽ ഇന്നലെ ആദ്യമായി ഒരേ ദിവസം കോവിഡ് രോഗികളുടെ എണ്ണം 3000…
Read Moreഓരോ കോവിഡ് 19 രോഗിയുടെയും 30 കോൺടാക്റ്റുകൾ കണ്ടെത്തുവാൻ കേന്ദ്രം ബിബിഎംപിയോട് ആവശ്യപ്പെട്ടു.
ഓരോ കോവിഡ് പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ വീതം കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് 19 ആക്റ്റീവ് കേസുകളുള്ള ഇന്ത്യയിലെ പത്ത് ജില്ലകളിൽ ഒന്നാണ് ബെംഗളൂരുനഗര ജില്ല. ഓരോ പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ തിരിച്ചറിയുന്നതിനു പുറമേ, പരിശോധനയുംപ്രതിരോധ കുത്തിവയ്പ്പുകളും വർദ്ധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി ബിബിഎംപിയോട് ആവശ്യപ്പെട്ടതായും ബി ബി എം പി കമ്മീഷണർ അറിയിച്ചു. സംസ്ഥാന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾക്കനുസൃതമായി എല്ലാ പോസിറ്റീവ്രോഗികളുടെയും 20 കോൺടാക്റ്റുകളെങ്കിലും കണ്ടെത്താൻ…
Read More