കല്ലേറിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു;2,443 ബി.എം.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

ബെംഗളൂരു:റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർ‌ടി‌സി) തൊഴിലാളികൾ വിളിച്ച പണിമുടക്ക് പതിനൊന്നാംദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ അക്രമാസക്തമായി.

വിജയപുരയിൽ കല്ലേറിൽ പരിക്കേറ്റ എൻ.ഡബ്ല്യു.കെ.ആർ.ടി.സി ഡ്രൈവർ മരിച്ചു. ജമഖണ്ഡി ഡിപ്പോയിലെ ഡ്രൈവർ ആവാട്ടി സ്വദേശി നബി റസൂൽ (58) ആണ് മരിച്ചത്.

അതേ സമയം സമരത്തിൽ പങ്കെടുത്ത ബി‌ എം‌ ടി‌ സി 2,443 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

ബി‌ എംടി‌ സി സസ്പെൻഡ് ചെയ്തവരിൽ 1,974 മുതിർന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. സമാനമായനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്  മൂലം തകർന്ന ബസുകളുടെ എണ്ണം 70 നിന്ന് 97 ആയി ഉയർന്നു. ഇതുവരെ 85 ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കല്ലേറിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷം കർഷക നേതാവ് കോഡിഹള്ളി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗിൻ്റെ നേതൃത്വത്തിൽ സമരം തുടരുകയാണ്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

അതേസമയം, ശനിയാഴ്ച 7,000 ബസുകൾ നിരത്തിലിറക്കുന്നതിൽ നാല് കോർപ്പറേഷനുകളും വിജയിച്ചു.

സസ്‌പെൻഷനുകളുടെയും പിരിച്ചുവിടൽ ഉത്തരവുകളുടെയും പശ്ചാത്തലത്തിൽ തൊഴിലാളികളുടെ മേലുള്ള പിടി ലീഗിന് നഷ്ടപ്പെട്ടതായി ഇത് സൂചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts