വിക്ടോറിയ ആശുപത്രിയിൽ ഇനി കോവിഡ് ചികിൽസ മാത്രം.

ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റൽ കോവിഡ് 19 രോഗികൾക്ക് മാത്രമേ ഇനി ചികിത്സ നൽകൂ.

ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വെള്ളിയാഴ്ച നടത്തിയ സന്ദർശനത്തെത്തുടർന്ന് ആശുപത്രി മെഡിക്കൽസൂപ്രണ്ട് ഡോ. രമേശ് കൃഷ്ണയാണ് പ്രസ്തുത വിവരം അറിയിച്ചത്. തീരുമാനം ബിരുദാനന്തര ബിരുദമെഡിക്കൽ വിദ്യാർത്ഥികളെ അസ്വസ്ഥരാക്കി.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികൾക്കായി ആശുപത്രി നീക്കിവച്ചിരിക്കുന്നത്. കൊറോണ വൈറസ്അണുബാധയിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്ന് ജനുവരിയിൽ മാത്രമാണ് കോവിഡ് ഇതരരോഗികൾക്ക് ചികിത്സ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിൽ  ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ കോവിഡുമായി ബന്ധപ്പെട്ടഒരു ജോലിയും ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.

കോവിഡ് രോഗികൾക്കായി വിക്ടോറിയഹോസ്പിറ്റൽ റിസർവ് ചെയ്യുന്നത് അവർക്ക് ആവശ്യമായ ശസ്ത്രക്രിയാ അനുഭവം നഷ്ടപ്പെടുത്തുമെന്ന് വിദ്യാർത്ഥികൾ വാദിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts