അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; കർണാടക നൽകിയത് 200 കോടി.

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി കർണാടകയിൽ നിന്ന് മാത്രം പിരിച്ചെടുത്തത് 200 കോടി രൂപ. ഫണ്ട് ശേഖരണത്തിനായുള്ള സംസ്ഥാന സമിതിയുടെ സെക്രട്ടറി എൻ.തിപ്പെ സ്വാമി അറിയിച്ചതാണ് ഇക്കാര്യം. 2.7 ലക്ഷം പ്രവർത്തകർ 29724 ഗ്രാമങ്ങളിലെ 93.6 ലക്ഷം വീടുകൾ സന്ദർശിച്ചാണ് ഇത്രയും തുക സംഭരിച്ചത്. എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും സംഭാവന നൽകി. ഫണ്ട് പിരിവിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ 1250 സ്വാമിമാർ പങ്കെടുത്തു. 45 ദിവസം നീണ്ട പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമാണമെന്ന ലക്ഷ്യത്തിന് ശേഷം…

Read More

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി.

ബെംഗളൂരു: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. ആദ്യ കൺവെൻഷൻ ദാസറഹള്ളി ജെയിൻ ഭവനിൽ രാവിലെ 10 30 ന് ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി ശിവദാസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നോർത്ത് ഡിസ്ട്രിക് സെക്രട്ടറി പ്രതാപ് സിംഗ് അധ്യക്ഷനായിരുന്നു. ജയേഷ് ആയുർ സ്വാഗതവും സിഐടിയു സ്റ്റേറ്റ് കമ്മറ്റി അംഗം ലീലാവതി നന്ദിയും പറഞ്ഞു. യശ്വന്തപൂർ ഏരിയാസെക്രട്ടറി ഹുള്ളി ഉമേഷ് ഗോപിനാഥ് കാരുണ്യ ആർ വി ആചാരി എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പ്രചരണപരിപാടികൾ…

Read More

ബി.‌ബി‌.എം‌പിയിൽ നിന്നുള്ള ഫണ്ടുകൾ നിന്നുപോകുമ്പോൾ ഇന്ദിര കാന്റീനുകൾ അടച്ചുപൂട്ടേണ്ടി വരുമോ?

2017 ഇൽ  വളരെയധികം ആരവങ്ങളും ആരാധകരുമായി ആരംഭിച്ച ഇന്ദിര കാന്റീനുകൾക്ക് വേണ്ടി തുടർച്ചയായമൂന്നാം വർഷവും സംസ്ഥാന ബജറ്റിൽ തുകവിലയിരുത്തിട്ടില്ല എന്നത് ഇന്ദിര ക്യാന്റീനുകളെ ആശ്രയിക്കുന്നസാധാരണക്കാരെ ആശങ്കയിലാക്കുന്നു. വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികക്ക്  (ബിബിഎംപി) തുടർച്ചയായ  ഒമ്പത്മാസം കരാറുകാർക്ക് പണം നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ പല മേഖലകളിലെയും കാന്റീനുകളിൽശുചിത്വവും ഗുണനിലവാരവും കുറഞ്ഞതായും ചെലവ് വർദ്ധിക്കുന്നതിനാൽ മെനുവിൽ‌ നിന്നും നിരവധിവിഭവങ്ങൾ‌ ഉപേക്ഷിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. “ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, പലചരക്ക് വാങ്ങാൻ കഴിയുന്നില്ല,” എന്ന് പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ…

Read More

വെള്ളപ്പൊക്കമില്ലാത്ത ബെംഗളൂരു; ബിബിഎംപി 60 കോടി അനുവദിച്ചു

വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വർഷവുംവെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. പ്രധാനമായും അഴുക്കുചാലുകളിലോ കയ്യേറ്റപ്രദേശങ്ങളിലോ  മണ്ണ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. കാലങ്ങളായി മഴയുടെ രീതികൾ മാറുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യ) തുളസി മദ്ദിനെനി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന  ചെറിയ അഴുക്കുചാലുകൾ നന്നാക്കി മഴവെള്ളം ശെരിയായി ഒഴുകുന്നത് ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അവർ പറഞ്ഞു. ബെംഗളൂരുവിലെ ജല സുരക്ഷ ഉറപ്പാക്കുന്ന മനുഷ്യനിർമിത ജലാശയങ്ങളുടെ പരിപാലനത്തിനായി 31…

Read More

കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു;നഗര ജില്ലയില്‍ 2000 ന് മുകളില്‍;കേരളത്തില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 4% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1285 1853 786 ആകെ ഡിസ്ചാര്‍ജ് 951452 1088522 407709 ഇന്നത്തെ കേസുകള്‍ 3082 2216 2004 ആകെ ആക്റ്റീവ് കേസുകള്‍ 23037 24582 15882 ഇന്ന് കോവിഡ് മരണം 12 12 7 ആകെ കോവിഡ് മരണം 12504 4579 4581 ആകെ പോസിറ്റീവ് കേസുകള്‍ 987012 1117630 428173 ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.89% 4.69% ഇന്നത്തെ പരിശോധനകൾ 106328 47229 ആകെ പരിശോധനകള്‍ 21108544 13013503

Read More

അന്തർ സംസ്ഥാന യാത്ര;നിലപാട് മയപ്പെടുത്തി ആരോഗ്യ മന്ത്രി.

ബെംഗളൂരു: നഗരത്തി​ലെ​ത്തു​ന്ന എ​ല്ലാ അ​ന്ത​ര്‍​സം​സ്​​ഥാ​ന യാ​ത്ര​ക്കാ​ര്‍​ക്കും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വി​ന്​ പി​ന്നാ​ലെ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി ആരോഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ര്‍. നഗരത്തി​ലെ​ത്തു​ന്ന മ​റ്റു സം​സ്​​ഥാ​ന യാത്ര​ക്കാ​രെ ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ളം, മ​ഹാ​രാ​ഷ്​​ട്ര, പ​ഞ്ചാ​ബ്​, ച​ണ്ഡി​ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ വ​രു​ന്ന, ഒ​രാ​ഴ്​​ച​യി​ല്‍ കൂ​ടു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ത​ങ്ങു​ന്ന​വ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നിര്‍ബന്ധമാക്കിയിട്ടുള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബെംഗളൂരു​വി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ 72 മണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത കോ​വി​ഡ്​ ​നെഗ​റ്റി​വ്​ സര്‍ട്ടിഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. എ​ന്നാ​ല്‍, യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​ര്‍ മുൻപെടുത്ത കോ​വി​ഡ്​ നെ​ഗറ്റി​വ്​…

Read More

യു.ഡി.എഫ്.കൺവെൻഷന്‍ നടത്തി.

ബെംഗളൂരു :ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഉള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് യുഡിഎഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ വിവിധ നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൺവെൻഷനുകൾ നടത്തുന്നു, ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങലോടെന്ന പോലെ പ്രവാസികളുടെ അതിർത്തിയിൽ തടഞ്ഞ ഇടതു സർക്കാരിനെതിരെ… പ്രവാസികളുടെ പേരുപറഞ്ഞ് വിദേശയാത്രകൾ നടത്തി സ്വർണക്കടത്തും അവിഹിത പ്രവർത്തികളും നടത്തിയവർക്കെതിരെ….. വാളയാർ അടക്കമുള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നികൃഷ്ട സർക്കാരിനെതിരെ… പ്രതികരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.യുഡിഫ് സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിൽ  മജെസ്റ്റിക്…

Read More

2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ 7 മണിക്കൂറിൽ മോചിപ്പിച്ച് കർണാടക പോലീസ്.

ബെംഗളുരു :2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് 7 മണിക്കുറിനുള്ളിൽ മോചിപ്പിച്ചു. 4 പേർ പിടിയിലായി. എച്ച്.ബി.ആർ.ലേഔട്ടിൽ താമസിക്കുന്ന സ്വകാര്യ നഴ്സിങ് കോളജ് ഉടമ മീർആരിഫുള്ളയുടെ മകനും യുകെയിൽ ഉപരിപഠനം നടത്തുന്ന റാബീസ് അറഫാത്തിനെയാണ് വീടിന് സമീപത്ത് വച്ച് തട്ടികൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടു പോയതായി ആരിഫുള്ള കെജിഹള്ളി പൊലീസ് സ്റ്റേഷനിൽ 2 മണിക്കൂറിനുള്ളിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ സിസിടിവി പരിശോധിച്ച്തിൽ നിന്ന് കണ്ടെത്തിയതോടെ നഗരം വിട്ട് പോകുന്നതിന് മുൻപ് തന്നെ ഇവരെ പിടികൂടാൻ കഴിഞ്ഞു, അബ്ദുൽ…

Read More

10 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോവിഡ് വൈറസ് ബാധ കൂടി വരുന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ  ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള  472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത്  500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്. കോവിഡ് രണ്ടാം  തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത്…

Read More

ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൊവിഡ് രോഗികളെ പരിപാലിക്കാൻ കഴിയില്ലെന്ന നിലപാട്.

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ഡീൻ ഡോക്ടർ സി ആർ ജയന്തി മാർച്ച് 22 ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 22 ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർത്ഥികളും പത്തോളം ഫാക്കൽട്ടി അധ്യാപകരും വിക്ടോറിയ ആശുപത്രിയിലെ 160 ഓളം കോവിട് രോഗികളെ പരിപാലിക്കണം എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് കഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ എല്ലാ രോഗികളെയും പരിപാലിക്കുന്നതിൽ പങ്കാളികൾ ആകേണ്ടതുണ്ട് എന്ന് കർണാടക പ്രസിഡന്റ് ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ദയാനന്ദ സാഗർ പറയുന്നു. മാത്രമല്ല കോവിഡ രോഗികളെ പരിപാലിക്കുന്ന…

Read More
Click Here to Follow Us