ഓരോ കോവിഡ് 19 രോഗിയുടെയും 30 കോൺ‌ടാക്റ്റുകൾ കണ്ടെത്തുവാൻ കേന്ദ്രം ബി‌ബി‌എം‌പിയോട് ആവശ്യപ്പെട്ടു.

ഓരോ കോവിഡ് പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ വീതം കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ഏറ്റവും കൂടുതൽ കോവിഡ് 19 ആക്റ്റീവ് കേസുകളുള്ള ഇന്ത്യയിലെ പത്ത് ജില്ലകളിൽ ഒന്നാണ് ബെംഗളൂരുനഗര ജില്ല.

ഓരോ പോസിറ്റീവ് രോഗിയുടെയും 30 കോൺ‌ടാക്റ്റുകൾ തിരിച്ചറിയുന്നതിനു പുറമേ, പരിശോധനയുംപ്രതിരോധ കുത്തിവയ്പ്പുകളും വർദ്ധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി ബിബി‌എം‌പിയോട് ആവശ്യപ്പെട്ടതായും ബി ബി എം പി കമ്മീഷണർ അറിയിച്ചു.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

സംസ്ഥാന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾക്കനുസൃതമായി എല്ലാ പോസിറ്റീവ്രോഗികളുടെയും 20 കോൺ‌ടാക്റ്റുകളെങ്കിലും കണ്ടെത്താൻ കർണാടക എല്ലാ ജില്ലകൾക്കും മുൻപേ നിർദേശംനൽകിയിട്ടുണ്ട്.

കോവിഡ് കേസുകളുടെ ഭാരം കൂടുതലുള്ള 46 ജില്ലകളിലെ സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച പ്രത്യേകയോഗത്തിൽ ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts