ഇന്ത്യയുടെ ആദ്യത്തെ എ.സി.റെയിൽ‌വേ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവിലെ ബയപ്പനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന സർ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽപ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും എന്ന് റെയിൽ‌വേ ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ്ഓഫീസറുമായ സുനീത് ശർമ റെയിൽവേ ടെർമിനലിൽ നടത്തിയ പരിശോധനക്ക് ശേഷം സ്ഥിരീകരിച്ചു.

ഞങ്ങൾ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരുതിയതിക്കായി കാത്തിരിക്കുകയാണ്. ടെർമിനൽ ഉടൻ പ്രവർത്തനക്ഷമമാകും, ” എന്ന് ശർമ്മ പറഞ്ഞു. പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ പ്രസ്തുത ടെർമിനൽ 32 ജോഡി ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന്പ്രതീക്ഷിക്കുന്നു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ബയ്യപ്പനഹള്ളിയിലെ പുതിയ ടെർമിനൽഇന്ത്യൻ റെയിൽ‌വേയുടെ മികച്ച സ്റ്റേഷൻആണെന്നും അവിടെഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ബെംഗളൂരുവിന്റെ വികസനത്തിന് യോജിക്കുന്നതാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts