ബെംഗളൂരുവിൽ ഗർഭിണികളായ കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്നു.

ബെംഗളൂരു: വാണി വിലാസ് ഹോസ്പിറ്റലിൽ  ദിവസവും ചികിത്സ തേടുന്ന ഗർഭിണികളിൽ മൂന്ന് പേർക്കെങ്കിലും കോവിഡ് -19 ബാധിച്ചതായി കണ്ടെത്തി.

ഈ പ്രവണത സർക്കാരിനെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്. ആയതിനാൽ  150 കിടക്കകളുള്ള ഹാജി സർ ഇസ്മായിൽ സെയ്ത് (എച്ച് എസ് എസ്) ഗോഷ ഹോസ്പിറ്റലിനെ  കോവിഡ് 19 രോഗബാധിതരായ ഗർഭിണികൾക്കായുള്ള ഒരു പ്രത്യേക ചികിത്സ കേന്ദ്രമാക്കിമാറ്റാൻ തീരുമാനിച്ചു.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

പകർച്ചവ്യാധിയെത്തുടർന്ന് കോവിഡ് -19 ബാധിച്ച അഞ്ഞൂറിലധികം കുഞ്ഞുങ്ങളാണ് വാണി വിലാസ്ഹോസ്പിറ്റൽ, ഗോഷ ഹോസ്പിറ്റൽ, ബോറിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളായി ജനിച്ചത്. കഴിഞ്ഞ വർഷം ഗോഷ ഹോസ്പിറ്റലിനെ കോവിഡ് -19 രോഗബാധയുള്ള ഗർഭിണികളുടെ ചികിത്സക്കും പ്രസവത്തിനും വേണ്ടിയുള്ള പ്രത്യേക ചികിത്സ കേന്ദ്രമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ മാസം മാത്രമാണ് ആശുപത്രി സാധാരണ പ്രവർത്തനങ്ങൾപുനരാരംഭിച്ചത്.

കോവിഡ് -19 ബാധിച്ച ഗർഭിണികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണി വിലാസ് ആശുപത്രിമെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത ശിവമൂർത്തി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം നവംബർ വരെ സംഖ്യഉയർന്നതായും എന്നാൽ പിന്നീട് അത് കുറഞ്ഞു വന്നതാണ് എന്നും അവർ പറഞ്ഞു. ഇപ്പോൾ കേസുകൾ വീണ്ടുംഉയരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts