വീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം ?

ബെംഗളൂരു: ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ബസ് ജീവനക്കാാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു പാലിക്കുന്നില്ല എന്നാരോപിച്ച് അനിശ്ചിചിതകാല ബസ് സമരത്തിന് തയ്യാറെടുക്കുകയാണ് ആർ.ടി.സി.യുണിയനുകൾ.

മൂന്നുമാസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ഏപ്രിൽ ഏഴുമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ കെ.എസ്. ആർ.ടി.സി. എംപ്ലോയീസ് ലീഗ് മുഖ്യന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തുനൽകി.

ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ഈ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജീവനക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു..

ശമ്പളം വർധിപ്പിക്കുക, ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ചജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക, മറ്റ് സർക്കാർ ജീവനക്കാർക്ക് തുല്യമായ പരിഗണന നൽകുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക തുടങ്ങി ഒമ്പത് ആവശ്യങ്ങളുമായാണ് ജീവനക്കാർ ഡിസംബർ 11 മുതൽ 14 വരെ പണിമുടക്ക് നടത്തിയത്.

മറ്റ് സർക്കാർ ജോലിക്കാർക്ക് തുല്യമായപരിഗണന നൽകുന്നതൊഴികെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് അന്ന് പണിമുടക്ക് അവസാനിപ്പിച്ചത്.

സർക്കാർവാഗ്ദാനം നടപ്പാക്കാത്ത സാഹചര്യത്തിൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് എംപ്ലോയീസ് ലീഗ് നേതാവ് ആർ. ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം സാങ്കേതികകാരണങ്ങളാണ് സർക്കാർ അംഗീകരിച്ച ഉത്തരവ് ഇറക്കാൻ കഴിയാത്തതെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കർണാടക ആർ.ടി.സി. മാനേജ്‌മെന്റ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us