വാഹനാപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണൂർ സ്വദേശി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബിസിനസ്‌ ആവശ്യത്തിന് മൈസൂരുവിലെത്തിയ കല്യാശ്ശേരി ഹാജിമൊട്ടയിലെ കിരിരകത്ത് നൗഷാദ് (48) ആണ് വാഹനാപകടത്തിൽ മരിച്ചത്. മൈസൂരുവിലെ ബണ്ഡിപാളയയിൽവെച്ചാണ് സംഭവം. നാട്ടിൽ ബോട്ടിന്റെ വർക്ക്‌ഷോപ്പ് നടത്തുകയാണ് നൗഷാദ്. ഒരു ബോട്ടിന്റെ ഉടമസ്ഥനുമാണ്. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ വാങ്ങാൻ വേണ്ടിയാണ് റൗഫിനൊപ്പം സ്വകാര്യവാഹനത്തിൽ മൈസൂരുവിലെത്തിയത്. തുടർന്ന് വാഹനം പാർക്കുചെയ്തശേഷം ഓട്ടോറിക്ഷയിൽ പോകവേയാണ് അപകടമുണ്ടായത്. കാറിന്റെ വശത്തിൽ ഇടിച്ച ഓട്ടോയിൽനിന്ന് നൗഷാദും റൗഫും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ മൈസൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച…

Read More

നീതിപതി ആകാൻ തയ്യാറെടുത്തു: തട്ടിപ്പിൽ പ്രതിയായി!!

ബെംഗളൂരു: ഹൈക്കോടതി രജിസ്ട്രാർ കെ എസ അര ലക്ഷ്മിയുടെ പരാതിയെതുടർന്ന് കൊടക് ജില്ലയിലെ എസ് എസ് പലക്ഷാക്കെതിരെ വിധാന സൗധപോലീസ് തട്ടിപ്പിന് കേസെടുത്തു. ജില്ലാ മജിസ്ട്രേറ്റ് റിക്രൂട്ട്മെന്റ് പരീക്ഷ പൂർത്തിയാക്കിയ ഇയാൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി നിയമനം നേടിയ ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആയി ഉദ്യോഗത്തിൽ പ്രവേശിക്കാൻ ഇരിക്കെ ഹൈക്കോടതി രജിസ്ട്രാർക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്. ഇദ്ദേഹം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന ആളാണ് എന്നായിരുന്നു ഫോൺ സന്ദേശം. ലഭിച്ച…

Read More

ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിരോധമരുന്ന് പുറത്തിറക്കാൻ പൂർണ്ണ സജ്ജം.

ബെംഗളൂരു: പ്രതിരോധ മരുന്നു നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത ബയോടെക് ക്കും ഇന്ത്യയിൽ വേണ്ടത്ര പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഉൽപാദനത്തിലും വിപണനത്തിലും പൂർണ്ണ സജ്ജമാണെന്നും അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാലയും ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ലായും ചേർന്നു ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ മരുന്നു നിർമ്മാണത്തിന്റെ ആവശ്യകതയും സമയപരിധിയും നിർമ്മാണത്തിന് മുഖ്യഘടകം ആണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും വേണ്ടത്ര…

Read More

ദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.

ബെംഗളൂരു: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ട്രെയിനിലെ തിരക്കുമൂലം ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്ക് കയറാൻ കഴിയാതെപോയ ദമ്പതികൾക്ക് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. ബെംഗളൂരു രാജാജി നഗർ നിവാസിയായ രാമചന്ദ്രനും ഭാര്യ കൃപയും 2019 ജനുവരി 20 ന് മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിൽ യാത്രയ്ക്കായി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ 90 മിനിറ്റ് വൈകിയെത്തിയ ട്രെയിനിൽ തിരക്കു മൂലം കയറാൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റ് ഉണ്ടായിരുന്നവർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. മറ്റു ഗത്യന്തരമില്ലാതെ വന്ന ഇവർ വിമാനത്തിൽ ബേംഗളൂരുവിലേക്ക്മടങ്ങി.…

Read More

ബാറ്ററി നിർമ്മാണ ശാലയിൽ വൻ അഗ്നി ബാധ.

ബെംഗളൂരു : രാമനഗര ജില്ലയിലെ കനകപുരക്കടുത്ത് ഒരു സ്വകാര്യ ബാറ്ററി നിർമാണ ഫാക്ടറിയിൽ ഇന്നലെ രാത്രിയോടെ വൻ അഗ്നി ബാധ. 50 ൽ അധികം ജീവനക്കാർ ആ സമയത്ത് ഫാക്ടറിയിൽ ഉണ്ടായിരുന്നു എങ്കിലും എല്ലാവരേയും അപായ മേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. അഗ്നി ശമന സേന രംഗത്തെത്തി തീയണച്ചു, അഗ്നി ബാധയുടെ കാരണവും അഗ്നി ബാധ മൂലമുണ്ടായ നഷ്ടവും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താൻ കഴിയൂ.

Read More

ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 10000 ന് താഴെ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1877 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1877 ആകെ ഡിസ്ചാര്‍ജ് : 901579 ഇന്നത്തെ കേസുകള്‍ : 815 ആകെ ആക്റ്റീവ് കേസുകള്‍ : 9637 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 12118 ആകെ പോസിറ്റീവ് കേസുകള്‍ : 923353 തീവ്ര പരിചരണ…

Read More

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ…

Read More

ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽനിന്നും തിരിച്ചെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി. 11 UK returnees have tested positive for new coronavirus strain in the state: Karnataka Health Minister K Sudhakar pic.twitter.com/SYW1HJ02X6 — ANI (@ANI) January 5, 2021 അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപന ഭീഷണിനിലനിൽക്കെ ബ്രിട്ടനിൽനിന്നും അടുത്തിടെ കർണാടകത്തിൽ മടങ്ങിയെത്തിയ 75 പേരെ ഇനിയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താൻ സർക്കാർ എമിഗ്രേഷൻ വകുപ്പിന്റെ സഹായം…

Read More

മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നത് കരാർ സംഘം: മുൻ മേയർ.

ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട നഗര പ്രതിനിധികളുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് നഗര മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നതെന്ന മുൻ മേയർ ജി പത്മാവതി. ബൃഹദ് ബെംഗളൂരു മഹാ നഗരപാലിക കൗൺസിൽ നേതാവായ പത്മനാഭ റെഡ്ഡിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 2016 ൽ തുടങ്ങിവച്ച ഖര മാലിന്യ ശേഖരണ-സംസ്കരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ വന്നത് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ 198 വാർഡുകളിൽ 38 ലും കരാറടിസ്ഥാനത്തിൽ…

Read More

അതിതീവ്ര വൈറസ് വ്യാപനം: 20 പേർക്ക് കൂടി സ്ഥിരീകരിച്ചു, ആകെ എണ്ണം 58 ആയി

ന്യൂഡൽഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ബ്രിട്ടിഷ് വകഭേദം ബാധിച്ച ഇരുപതു കേസുകള്‍ കൂടി  കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി ഉയർന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുടുതല്‍ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 25 സാംപിളുകള്‍ പുതിയ വകഭേദമാണെന്നു കണ്ടെത്തി. ഡല്‍ഹി ഐജിഐബിയില്‍ 11 സാംപിളുകളിലും ബെംഗളൂരു നിംഹാന്‍സില്‍ പത്തു സാംപിളുകളിലും പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത…

Read More