ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ

ബെംഗളൂരു: ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് യുവാക്കളുമായി ബന്ധപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്. നഗരത്തിൽ താമസിക്കുന്ന 22-കാരന്റെ പരാതിയിലാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കവിത എന്ന യുവതി അറസ്റ്റിലായത്. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് നമ്പര്‍ എടുത്ത ശേഷം വിവാഹത്തിന് താല്പര്യമുണ്ടെന്ന് യുവാക്കളെ വിളിച്ച് അറിയിക്കും. തുടര്‍ന്ന് ഇവരുമായി അടുപ്പം സ്ഥാപിയ്ക്കും. അടുപ്പമാകുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ്…

Read More

പ്രതിരോധ കുത്തിവെയ്പ്പ്;15 കേന്ദ്രങ്ങളിലെ പരിശീലനവും വിജയം.

ബെംഗളൂരു: സംസ്ഥാനത്ത് 15 കേന്ദ്രങ്ങളിൽ ആണ് കോവിഡ് 19 പ്രതിരോധകുത്തിവയ്പ്പ് പരിശീലനം സംഘടിപ്പിച്ചത്. ബൃഹദ് ബാംഗ്ലൂർ മഹാ നഗരപാലിക പരിധിയിൽ വരുന്ന മൂന്നിടങ്ങളിൽ ആണ് പരിശീലന കുത്തിവെപ്പ് നടത്തിയത്. ഓരോ പരിശീലനകേന്ദ്രത്തിൽ ഉം 25 പേർക്ക് വീതം കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആരോഗ്യപ്രവർത്തകരും അങ്കണവാടി ജീവനക്കാരുമാണ് പരിശീലനം കുത്തിവെപ്പിൽ പ്രതിരോധമരുന്ന് സ്വീകരിച്ചത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ മരുന്ന് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കി. കുത്തിവെപ്പിന് ശേഷം അരമണിക്കൂർ നിരീക്ഷണവും കഴിഞ്ഞാണ് ഇവരെ മടക്കി അയച്ചത്. ബെംഗളൂരുവിനു പുറമേ മൈസൂരു, ബെള ഗാവി,…

Read More

മയക്കുമരുന്നുമായി 3 മലയാളി യുവ എഞ്ചിനീയർമാർ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് പിടിയിൽ!

ബെംഗളൂരു: കഞ്ചാവുമായി 3 മലയാളികൾ പിടിയിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, വീണ്ടും ലഹരി വേട്ടയിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്. 200 ഗ്രാമം എം.ഡി.എം.എ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ് എന്നാണ് പ്രാഥമിക വിവരം.

Read More

കാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി. പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്. എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്. പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്. പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.…

Read More

കോറമംഗലയിൽ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 31കാരൻ അറസ്റ്റിൽ.

ബെംഗളൂരു: കോറമംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയാണ് പരാതിയുമായി കോറമംഗല പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉച്ചയോടുകൂടി വീട്ടുജോലികൾ പൂർത്തിയാക്കിയശേഷം ഒന്നാം നിലയിലെ മുറിയിൽ വിശ്രമിക്കുകയായിരുന്ന വയോധികയെ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിൽ നൽകിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽവാസിയായ 31 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭിന്നലിംഗ ത്തിൽ പെട്ട ആളാണോ എന്ന് സംശയിക്കുന്ന ഇയാൾ രണ്ടു സുഹൃത്തുക്കളുമായി ചേർന്ന് വയോധികയുടെ വീടിന് അടുത്തുതന്നെ താമസിച്ചുവരികയായിരുന്നു.

Read More

വ്യാജ തിരിച്ചറിയൽ രേഖ നിർമ്മാണ സംഘം പിടിയിൽ: കണ്ടെത്തിയത് വൻ വ്യാജരേഖാ ശേഖരം.

ബെംഗളൂരു: വ്യാജ ആധാർ കാർഡുകളും വാഹന ഉടമസ്ഥ രേഖകളും ചമയ്ക്കുന്ന 10 അംഗ സംഘത്തെ പൊലീസ് കുറ്റാന്വേഷണ വിഭാഗം പിടികൂടി. ഇവരിൽനിന്ന് പേരുകൾ ആലേഖനം ചെയ്യാത്ത 9000 ആധാർ കാർഡുകളും പതിനായിരത്തോളം പാൻ കാർഡുകളും പന്ത്രണ്ടായിരത്തോളം വാഹന രജിസ്ട്രേഷൻ കാർഡുകളും 28000 സമ്മതിദാനതിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ಆಧಾರ್, ಪ್ಯಾನ್, D.L, R.C ಕಾರ್ಡ್ ಗಳನ್ನು ಸರ್ಕಾರದ ಮೊನೊಗ್ರಾಮ್ ಬಳಸಿ ನಕಲಿ ತಯಾರಿಸಿ ಸರ್ಕಾರ & ಸಾರ್ವಜನಿಕರಿಗೆ ವಂಚಿಸುತ್ತಿದ್ದ ಬೃಹತ್ ಜಾಲವನ್ನು @CCBBangalore ಪೊಲೀಸ್ ತಂಡ ಭೇದಿಸಿದೆ. ಈ ಜಾಲದ 10 ಆರೋಪಿಗಳನ್ನು ಬಂಧಿಸಿ ವಸ್ತುಗಳನ್ನು…

Read More

പു.ക.സ.ബെംഗളൂരു മേഖലാ ഘടകം നിലവിൽ വന്നു.

ബെംഗളൂരു : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ബെംഗളൂരു മേഖലാ കമ്മിറ്റിക്ക്  തുടക്കമായി. ബെംഗളൂരുവിലെ സാംസ്കാരിക രംഗത്തെ എഴുത്തുകാരെയും പുരോഗന നിലപാടുള്ള  സർഗ്ഗപ്രതിഭകളെയും ഉൾപ്പെടുത്തി പ്രവർത്തനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. സുരേഷ് കോടൂർ(പ്രസിഡണ്ട്),കെ. ആർ. കിഷോർ (വൈസ് പ്രഡിഡണ്ട്) സുദേവൻ പുത്തൻചിറ (ജന. സെക്രട്ടറി) സതീഷ് തോട്ടശ്ശേരി (ജോയിന്റ്സെക്രട്ടറി) സഞ്ജീവ് ചേർക്കിൽ(ഖജാൻജി)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രവർത്തന കമ്മിറ്റിയിൽ  അംഗങ്ങളായി ആർ.വി. ആചാരി,ടി. എം.ശ്രീധരൻ,ഡെന്നിസ് പോൾ,സി കുഞ്ഞപ്പൻ,എ. ഗോപിനാഥ്,പി.ഉണ്ണികൃഷ്ണൻ,വല്ലപ്പുഴ ചന്ദ്രശേഖരൻ,കെ. ചന്ദ്രശേഖരൻനായർ,ടി ജെ. ജോയ്,ശാന്തകുമാർ എലപ്പുള്ളി,ജയേഷ് ആയൂർ,ഗോപകുമാർ വെട്ടിയാർ,ഷാജി കോട്ടയം,ശങ്കരൻ,ജേക്കബ് റാന്നി എന്നിവരെ തെരഞ്ഞെടുത്തു  യു. എ.ഖാദർ,സുഗതകുമാരി,നീലമ്പേരൂർ മധുസൂദനൻ നായർ,…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 9 ലക്ഷം കടന്നു;ഇന്നെത്തെ റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 600 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1283 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1283 ആകെ ഡിസ്ചാര്‍ജ് : 900202 ഇന്നത്തെ കേസുകള്‍ : 600 ആകെ ആക്റ്റീവ് കേസുകള്‍ : 10207 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12110 ആകെ പോസിറ്റീവ് കേസുകള്‍ : 922538 തീവ്ര പരിചരണ…

Read More

ഇടവേള കഴിഞ്ഞു ഇനി പരിശ്രമത്തിന്റെ നാളുകൾ: വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ പുനരാരംഭിച്ച ഒരു ദിവസം പിന്നിടുമ്പോൾ വിദ്യാഭ്യാസ മന്ത്രി സ്കൂളുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. മന്ത്രിയുടെ സന്ദർശനം വിദ്യാർത്ഥികളെ മാനസികമായി ഉദ്ദീപിപ്പിക്കുന്നതിനും ശുചിത്വബോധം വളർത്തുന്നതിനും ഇനിയുള്ള ദിവസങ്ങളിലെ ക്ലാസുകൾ ഒഴിവാക്കാതെ ലക്ഷ്യബോധത്തോടെ സ്കൂളുകളിൽ എത്തുന്നതിനും പ്രേരകമായി. പകൽ മുഴുവൻ കെട്ടിടനിർമ്മാണ വേലകൾ ചെയ്തിട്ടും ജീവൻ ഭീമ നഗറിൽ നിന്നുള്ള സർക്കാർ സ്കൂളിലെ വിദ്യാർത്ഥി മഹേഷ് 625 ൽ 616 മാർക്കും നേടി ഉന്നത വിജയം കൈവരിച്ചത് മാതൃകയാക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.

Read More

നഗരത്തിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചയാൾക്ക് നഷ്ടമായത് 7 ലക്ഷം രൂപ

ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച വയോധികനാണ് വന്‍ തുക നഷ്ടമായത്. തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 18-ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പേയ്‌മെന്റ് നടന്നിട്ടില്ല എന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചത്. ഇതോടെ അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന്…

Read More