ബെംഗളൂരു: 2005 മുതൽ ഹൊറമാവിലെ താൽക്കാലിക നിവാസിയും നേപ്പാൾ സ്വദേശിയുമായ രാം ബഹാദൂർ ബടക്ക് 47, ആണ് ഭാര്യ ദുബി ദേവിയെ വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഇയാൾ ഒരു ഐസ്ക്രീം കടയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യാ പരിസരങ്ങളിൽ ഉള്ള വീടുകളിൽ വീട്ടുജോലിക്കും പോയിരുന്നു. വരുമാനത്തിൽ ഭൂരിഭാഗവും ഇയാൾ മദ്യത്തിനു വേണ്ടി ചെലവാക്കിയിരുന്നതാണ് സ്ഥിരമായ കുടുംബ കലഹത്തിനും അവസാനം കൊലപാതകത്തിനും കാരണമായത്. പതിവുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും മദ്യപിച്ചെത്തിയ ഭർത്താവിനോട് ദുബി വഴക്കിട്ടു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അടുക്കളയിൽ ഇരുന്ന് കത്തിയെടുത്ത്…
Read MoreMonth: January 2021
കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സിഇഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5 കോടി വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് കയ്യൊപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സീന്‍ കയറ്റുമതി നടത്തുന്നില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അതോടെ 68 രാജ്യങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍…
Read Moreഇൻറർ സിറ്റിക്ക് പകരം പുതിയ പകൽ തീവണ്ടി എറണാകുളത്തേക്ക്; റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : മുൻപ് ഉണ്ടായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസിന് പകരമായി അതേ സമയത്ത് പുതിയ നമ്പറിൽ തീവണ്ടി സർവ്വീസ് പ്രഖ്യാപിച്ചു. ഈ മാസം 9 മുതൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. കെ.എസ്.ആർ. ബെംഗളൂരു -എറണാകുളം സ്പെഷൽ (02677) രാവിലെ 06:10 ന് പുറപ്പെട്ട് വൈകുന്നേരം 04:55 ന് എറണാകുളം ജംഗഷനിൽ എത്തും. മടക്ക ട്രെയിൻ (02678) രാവിലെ 9:10 ന് പുറപ്പെട്ട് രാത്രി 7.50 ന് നഗരത്തിലെത്തും. കൻ്റോൺമെൻ്റ്, കർമലറാം, ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ,…
Read More35 ഭവനഭേദനം; മോഷണശ്രമത്തിനിടെ നിരവധി കൊലപാതകം; രണ്ടംഗസംഘം പിടിയിൽ.
ബെംഗളൂരു: കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് നഗരത്തിലെ 35 ഓളം വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെയാണ് കേന്ദ്ര കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം പിടികൂടിയത്. സ്വദേശത്തെ ബന്ധുക്കളുടെ വീടുകളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം രണ്ടുകോടി രൂപ വിലവരുന്ന നാല് കിലോയോളം മോഷ്ടിച്ച സ്വർണവും ഇവരിൽ നിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള ഫയും ഇസ്ലാമുദ്ദീൻ 35, മുര സലിം മുഹമ്മദ് 42 എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഫയുമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മുപ്പത്തിയഞ്ചോളം ഭവന ഭേദനമോഷണം…
Read Moreകർണാടയിൽ നിന്നുള്ള ബസ് കാസർഗോഡ് വച്ച് അപകടത്തിൽ പെട്ടു;5 മരണം.
ബെംഗളൂരു : കർണാടകയിൽ നിന്ന് പോയ വിവാഹസംഘത്തിൻ്റെ ബസ് കാസർഗോഡ് പാണത്തൂരിൽ വച്ച് വീടിന് മുകളിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 കുട്ടികളും 2 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടകയിലെ ഈശ്വരമംഗലത്തു നിന്നും അതിർത്തി ഗ്രാമത്തിലേക്ക് സഞ്ചരിച്ച വധുവിൻ്റെ വീട്ടുകാരുടെ ബസ് ആണ് 11:45 ഓടെ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. ബസിൽ 40 ഓളം പേർ ഉണ്ടായിരുന്നു.
Read Moreമലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്
ബെംഗളൂരു: മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്. ലോൺ വാഗ്ദാനം ചെയ്ത് മലയാളിയെ കബളിപ്പിച്ച് 45 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെയാണ് നഗരത്തിൽ നിന്ന് ചെന്നൈ പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഭുവനഗിരി സ്വദേശിയായ അശ്വിൻ റാവുവാണ് (54) ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ. മേനകയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ചെന്നൈ സ്വദേശി പി.എൽ. ജയരാജ് 2018 ജൂലായിൽ അറസ്റ്റിലായിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശി ഡോ. കുര്യൻ പൗലോസാണ് തട്ടിപ്പിനിരയായത്.…
Read Moreഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര..
ബെംഗളൂരു: ആറാം ക്ലാസുമുതല്‍ പി.യു.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം ബിരുദാനന്തര ബിരുദം മെഡിക്കല്‍ ഡിപ്ലോമ സാങ്കേതിക വിഭാഗം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിലേക്കും തിരിച്ചും ഉള്ള യാത്ര ബി.എം.ടി.സി ഓര്‍ഡിനറി ബസില്‍ സൌജന്യമാക്കി. 2019-20 ല്‍ ലഭിച്ച വിദ്യാര്‍ഥി പാസും വിദ്യാലയത്തിലെ ഫീസ് അടച്ച രസീതിയോ ഐ.ഡി കാര്‍ഡോ കാണിക്കണം. 2020-21 ന് ആവശ്യമായ വിദ്യാര്‍ഥി യാത്രാ പാസിന് ഇപ്പോള്‍ ബാംഗ്ലൂര്‍വണ്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം. ഈ അപേക്ഷ ഫോറം mybmtc.karnataka.gov.in വെബ് സൈറ്റിലും സേവ സിന്ധുവിലും ലഭ്യമാണ്.
Read Moreകവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.
തിരുവനന്തപുരം : കവിയും ഗാന രചയിതവുമായിരുന്നു അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
Read Moreഓണ്‍ലൈന്‍ ചിത്ര സന്തേക്ക് തുടക്കമായി;ഇനി ഒരുമാസം ഓണ്‍ലൈനില്‍ ശില്പ-ചിത്രങ്ങള്‍ ആസ്വദിക്കാം..വാങ്ങാം..
ബെംഗളൂരു : ചിത്രകലാ പരിഷത് നടത്തുന്ന ചിത്ര സന്തെക്ക് തുടക്കമായി,ഇന്‍ഫോസിസ് ചാരിറ്റബിള്‍ ഫൌണ്ടെഷന്‍ ചെയര്‍പെഴ്സന്‍ സുധ മൂര്‍ത്തിയാണ് ഈ വര്‍ഷത്തെ ചിത്ര സന്തേ ഉത്ഘാടനം ചെയ്തത്. കൊറോണ ഭീതി കാരണം 18 മത്തെ ചിത്ര സന്തേ ഈ വര്‍ഷം ഓണ്‍ലൈനില്‍ ആണ് നടക്കുന്നത്,കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കുമാര കൃപ റോഡിലെ ചിത്രകല പരിഷത്തിന്റെ മുന്‍വശത്തെ റോഡില്‍ 2 കിലോ മീറ്റര്‍ ദൂരത്തു ആയിരുന്നു പ്രദര്‍ശനവും വില്പനയും. ഈ വര്‍ഷം 1500 കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്,പരിഷത്തില്‍ 5 ഗാലറികള്‍ ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക്,യു ട്യൂബ്,ഇന്‍സ്റ്റാഗ്രാം എന്നിവയില്‍…
Read Moreയാത്രക്കിടെ കുഴഞ്ഞ് വീണു;കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു : യാത്രക്കിടെ കുഴഞ്ഞ് വീണു കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവമോഗ്ഗയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നഗരത്തിലേക്ക് വരികയായിരുന്ന സദാനന്ദ ഗൌഡ ചിത്ര ദുര്‍ഗയില്‍ വച്ചാണ് കുഴഞ്ഞ് വീണത്. ചിത്ര ദുര്‍ഗയിലെ നവീന്‍ റെസിഡന്‍സി ഹോട്ടെലില്‍ ഉച്ച ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു,കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണം,ഉടന്‍ തന്നെ അദ്ധേഹത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലെക്കും മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ഡോക്ടര്‍ മാര്‍ അറിയിച്ചു,എന്നാല്‍ അടുത്ത 24…
Read More