ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.743 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 743 ആകെ ഡിസ്ചാര്‍ജ് : 898919 ഇന്നത്തെ കേസുകള്‍ : 810 ആകെ ആക്റ്റീവ് കേസുകള്‍ : 10893 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 12107 ആകെ പോസിറ്റീവ് കേസുകള്‍ : 921938 തീവ്ര പരിചരണ…
Read MoreMonth: January 2021
സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കാനൊരുങ്ങുന്നു
ന്യൂഡൽഹി: ഇൻഡ്യയിൽ സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുകയില ഉല്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി നിലവിൽ 18 വയസാണ്. പുകയില ഉല്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉല്പന്നം 21 വയസിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ…
Read Moreതദ്ദേശീയ പ്രതിരോധ മരുന്നിനും വിതരണ അനുമതിക്ക് ശുപാർശ.
ബെംഗളൂരു: പൂർണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നായ കോ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള വിദഗ്ധസമിതി ശുപാർശ കേന്ദ്രസർക്കാറിന് ലഭിച്ചു. സെൻട്രൽ സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ.സി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡി സി ജി ഐ) ശുപാർശ നൽകിയത്. ഇതോടെ ഇന്ത്യൻ നിർമ്മിത പ്രതിരോധമരുന്ന് വിതരണത്തിന് തയ്യാറാകും. ഭാരത് ബയോടെക് ഐസിഎംആർ ഇന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന പ്രതിരോധമരുന്ന് കോ വാക്സിൻ പ്രതിവർഷം 300 മില്യൺ ഉൽപാദിപ്പിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യപടിയായി 10 മില്യൺ ഡോസുകൾ നിലവിൽ…
Read Moreകോവിഡ്, കർഫ്യൂ… ഒന്നിനും തളർത്താൻ കഴിയാത്ത വീര്യം… പുതുവൽസരത്തലേന്ന് നഗരം കുടിച്ച് തീർത്തത് 48 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ്.
ബെംഗളൂരു : കോവിഡ് , ലോക്ക് ഡൗൺ ,സാമ്പത്തിക ബുദ്ധിമുട്ട് ,നഗരത്തിലെ നിരോധനാജ്ഞ ഇതൊന്നും മദ്യ ഉപഭോഗത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. പുതുവത്സരത്തേലേന്ന് ബെംഗളൂരുവിൽ വിറ്റഴിഞ്ഞത് 48.28 കോടിയുടെ മദ്യം. ആഘോഷങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതിരുന്ന കഴിഞ്ഞ വർഷം പുതുവത്സരത്തലേന്ന് 49.89 കോടിയുടെ മദ്യമായിരുന്നു നഗരത്തിൽ വിറ്റത്. അതുമായി തട്ടിച്ച് നോക്കുമ്പോൾ ഇത്തവണ നേരിയ വ്യത്യാസം മാത്രമാണുണ്ടായത്. നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെങ്കിൽ മദ്യ ഉപഭോഗം പുതിയ ഉയരങ്ങൾ താണ്ടിയേനെ. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞത് 67.5 മദ്യമാണ്.…
Read More20 കിലോ കഞ്ചാവുമായി 3 മലയാളികൾ പിടിയിൽ !
ബെംഗളൂരു: നഗരത്തിൽ 20 കിലോ കഞ്ചാവുമായി മൂന്നുമലയാളി യുവാക്കൾ പിടിയിൽ. തൃശ്ശൂർ സ്വദേശി ആന്റണി (31),എറണാകുളം സ്വദേശി അസ്‌ലം (28), സർജാപൂരിൽ താമസക്കാരനായ മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് ഇലക്ട്രോണക് സിറ്റി ഫേസ് രണ്ടിൽ വച്ച് നാർക്കോട്ടിക് സെല്ലിൻ്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇലക്‌ട്രോണിക് ഇവർ പിടിയിലായത്. ആന്ധ്രാപ്രദേശ്,ഒഡിഷ, എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പുതുവത്സരാഘോഷത്തിന് നഗരത്തിൽ വിൽപ്പനയ്ക്കെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് അറിയിച്ചു.
Read Moreവ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തന അനുമതി
ബെംഗളൂരു: കർണാടകയിൽ വ്യാപാര വ്യവസായ രജിസ്ട്രേഷനുകൾ നേടിയിട്ടുള്ള പത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇനിമുതൽ പ്രവർത്തന നിയന്ത്രണങ്ങളില്ല. എന്നാൽ ജീവനക്കാർക്ക് വാരാന്ത്യ അവധി ഉറപ്പാക്കുന്നതിനു വേണ്ടി ആവശ്യമുള്ളത്ര തൊഴിലാളികളെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വേണ്ടിയാണ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നതെന്ന് തൊഴിൽ വിഭാഗം സെക്രട്ടറി പി മണിവണ്ണൻ അറിയിച്ചു. സർക്കാരിന്റെ പുതിയ തീരുമാനം സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും ഇതുമൂലം നഗരങ്ങളിലെയും സംസ്ഥാനത്തിലെ തന്നെയും ആകെയുള്ള വ്യവസായ നടത്തിപ്പിൽ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നും വ്യവസായമേഖലയെ പ്രതിനിധാനം…
Read Moreപുതുവത്സരത്തിൽ ശുഭ വാർത്ത: പ്രതിരോധ കുത്തിവെപ്പ് തുടങ്ങാൻ നാല് ദിവസം മാത്രം.
ബെംഗളൂരു: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡ് പ്രതിരോധ മരുന്ന് അംഗീകാരം നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇന്ന് നടക്കുന്ന പ്രതിരോധ മരുന്നു വിതരണ റിഹേഴ്സൽ പൂർണ്ണ വിജയത്തിൽ എത്തിയാൽ കുത്തിവയ്പ്പുകൾ ബുധനാഴ്ച ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ആദ്യപടിയായി അഞ്ചുകോടിയോളം പേർക്ക് വിതരണം ചെയ്യാൻ ഉള്ള മരുന്നുകൾ ഇതിനകം തന്നെ ഉൽപാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധമരുന്ന് ആയ കോവാക്സിൻ വിതരണ അനുമതിക്കായി വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയിൽ നിന്നും…
Read More1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകും;20 ലക്ഷം വാർഷിക ശമ്പളം.
ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള 1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ. ഇതുമായി ബന്ധപ്പെട്ട കരാർ നാഷണൽ ഹെൽത്ത് സർവ്വീസസ് ഓഫ് ബ്രിട്ടനും ഹെൽത്ത് എഡ്യൂക്കേഷൻ ലണ്ടനും കെ.വി.ടി.എസ്.ഡി.സി.യായി ഒപ്പുവച്ചു. 20 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് ആണ് ബ്രിട്ടൻ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട പരിശീലനം കർണാടക വൊക്കേഷണൽ ട്രൈയിനിങ് ആൻഡ് സ്കിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ നൽകും.
Read Moreഇന്ന് 755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;976 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 755 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.976 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 976 ആകെ ഡിസ്ചാര്‍ജ് : 898176 ഇന്നത്തെ കേസുകള്‍ : 755 ആകെ ആക്റ്റീവ് കേസുകള്‍ : 10834 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12099 ആകെ പോസിറ്റീവ് കേസുകള്‍ : 921128 തീവ്ര പരിചരണ…
Read More88500 പേർക്ക് തൊഴിലവസരം! പുതിയ വ്യാവസായിക മേഖലക്ക് കേന്ദ്രാനുമതി.
ബെംഗളൂരു : 88500 പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന തുമക്കുരു വ്യവസായ മേഖലക്ക് കേന്ദ്രം അനുമതി നൽകിയതായി വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ. ചെന്നൈ- ബെംഗളൂരു വ്യാവസായിക ഇടനാഴികയുടെ ഭാഗമായ ഇവിടെ 1702 കോടി ചെലവിൽ 815 ഏക്കർ സ്ഥലത്താണ് വിഭാവനം ചെയ്യുന്നത്. ആത്മ നിർഭർ ഭാരത് പദ്ധതിക്ക് സഹായമാകുന്നതിനൊപ്പം മെഷീൻ ടൂൾസ് നിർമ്മാണം, പ്രതിരോധം, എയറോ സ്പേസ്, ഓട്ടോ മൊബൈൽ, ഐ.ടി.ബി.ടി. എന്നീ രംഗങ്ങളിലെ വളർച്ചക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും ഈ വ്യവസായ മേഖല സഹായകമാകും.
Read More