വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തന അനുമതി

ബെംഗളൂരു: കർണാടകയിൽ വ്യാപാര വ്യവസായ രജിസ്ട്രേഷനുകൾ നേടിയിട്ടുള്ള പത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇനിമുതൽ പ്രവർത്തന നിയന്ത്രണങ്ങളില്ല.

എന്നാൽ ജീവനക്കാർക്ക് വാരാന്ത്യ അവധി ഉറപ്പാക്കുന്നതിനു വേണ്ടി ആവശ്യമുള്ളത്ര തൊഴിലാളികളെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വേണ്ടിയാണ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നതെന്ന് തൊഴിൽ വിഭാഗം സെക്രട്ടറി പി മണിവണ്ണൻ അറിയിച്ചു. സർക്കാരിന്റെ പുതിയ തീരുമാനം സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും ഇതുമൂലം നഗരങ്ങളിലെയും സംസ്ഥാനത്തിലെ തന്നെയും ആകെയുള്ള വ്യവസായ നടത്തിപ്പിൽ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നും വ്യവസായമേഖലയെ പ്രതിനിധാനം ചെയ്ത് വക്താവ് അറിയിച്ചു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

അതോടൊപ്പം തന്നെ തൊഴിലാളികളുടെ ആവശ്യ- അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല എന്നും വേണ്ടത്ര തൊഴിലാളികളും അവർക്കു ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ് എന്നും വക്താവ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts