പുതുവത്സരത്തിൽ ശുഭ വാർത്ത: പ്രതിരോധ കുത്തിവെപ്പ് തുടങ്ങാൻ നാല് ദിവസം മാത്രം.

ബെംഗളൂരു: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡ് പ്രതിരോധ മരുന്ന് അംഗീകാരം നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു.

ഇന്ന് നടക്കുന്ന പ്രതിരോധ മരുന്നു വിതരണ റിഹേഴ്സൽ പൂർണ്ണ വിജയത്തിൽ എത്തിയാൽ കുത്തിവയ്പ്പുകൾ ബുധനാഴ്ച ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ആദ്യപടിയായി അഞ്ചുകോടിയോളം പേർക്ക് വിതരണം ചെയ്യാൻ ഉള്ള മരുന്നുകൾ ഇതിനകം തന്നെ ഉൽപാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധമരുന്ന് ആയ കോവാക്സിൻ വിതരണ അനുമതിക്കായി വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയിട്ടില്ല.

ലോകാരോഗ്യ സംഘടനയിൽ നിന്നും വിതരണ അനുമതി നേടിയെങ്കിലും നിരവധി രാജ്യങ്ങളിൽ വിതരണം ആരംഭിച്ചിട്ടുള്ള ഫൈസർ വാക്സിനും ഇന്ത്യയിൽ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts