ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുമുള്ള ബെംഗളൂരുവിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് മറ്റുതൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. ഐടി ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുന്നത് കാബ്, റിക്ഷ തുടങ്ങിയ ഗതാഗത മേഖലകളിലെയും ഹോട്ടൽ ഉൾപ്പെടെയുള്ള മറ്റു മേഖലകളിലെയും തൊഴിലാളികളെ സാരമായി ബാധിച്ചു. മറ്റു മേഖലകളെല്ലാം സാധാരണ നിലയിലേക്ക് മാറികഴിഞ്ഞിട്ടും സാമ്പത്തി സ്ഥിതി…
Read MoreMonth: January 2021
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ പ്രകോപനത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കി എന്ന നിഗമനത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ചില ട്വീറ്റുകൾ നീക്കംചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരും എന്നാണ് ട്രംപിന് ട്വിട്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രകോപനപരമായ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങ് അടിയന്തിര സാഹചര്യം സൃഷ്ടിച്ചുവെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടതിനാൽ അടുത്ത 24 മണിക്കൂർ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ട്വീറ്റ്…
Read Moreജനുവരി എട്ടു മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിൽ ഇറങ്ങും: പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കർണാടക സർക്കാർ.
ബെംഗളൂരു: അതി തീവ്ര വ്യാപന ശേഷിയുള്ള ജനിതക മാറ്റം സംഭവിച്ച കോ വിഡ് 19 വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 8 മുതൽ പുനരാരംഭിക്കുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികരുടെ പരിശോധന കളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും കേന്ദ്ര സർക്കാർ ജനുവരി ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലും അവിടെനിന്ന് ഇന്ത്യയിൽ എത്തിയവരിലൂടെ കർണാടകയിലും വകഭേദം വന്ന വൈറസിനെ കണ്ടെത്തിയതിനാലും വിമാനത്താവളങ്ങളിൽ പ്രത്യേകമായി തൽക്ഷണ പരീക്ഷണശാലകൾ തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Read Moreഅഞ്ജനപുര മെട്രോ ലൈൻ; ഉദ്ഘാടനം ജനുവരി 14 ന്.
ബെംഗളൂരു: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കനകപുര (യലച്ചനഹള്ളിഹള്ളി സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷൻ) മെട്രോ റെയിൽ ജനുവരി 14 ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടും. കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പൂരി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. ജനുവരി 15 മുതൽ പൊതുജനങ്ങൾക്കായി മെട്രോ തുറന്നു നൽകും. ജനുവരി 14 ആം തീയതി വൈകിട്ട് 4.30 മണിക്കാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരിക്കുന്നു എന്ന് ബി എം ആർ സി എൽ മാനേജിങ് ഡയറക്ടർ അജയ് സേത്ത് അറിയിച്ചു. ഗ്രീൻ ലൈനിൽ നിലവിലുള്ള യെലച്ചനഹളളി…
Read Moreരക്ഷിതാക്കൾക്ക് ആശ്വാസം…സ്കൂൾ ഫീസ് കുറക്കാൻ സ്വകാര്യ സ്കൂളുകളുടെ സംഘടന.
ബെംഗളൂരു : രക്ഷിതാക്കൾക്ക് ചെറിയ ഒരാശ്വാസമായി സ്കൂൾ ഫീസിൽ കുറവ് വരുത്താനുള്ള സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ (കെ.എ.എം.എസ്.) തീരുമാനം. അസോസിയേഷന് കീഴിലുള്ള 4000 ഓളം വരുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 25000 രൂപയിൽ കുറവ് വാർഷിക ഫീസ് വാങ്ങുന്ന സ്കൂളുകൾ ട്യൂഷൻ ഫീസിൽ 20-25 ശതമാനം ഇളവ് വരുത്തണം. 15000-25000 വരെ ഫീസ് വാങ്ങുന്നവർ സ്പെഷൽ ഡെവലപ്പ് മെൻ്റ് ഫീ ഒഴിവാക്കണം. രക്ഷിതാക്കളിൽ നിന്ന് ഉറപ്പ് എഴുതി വാങ്ങിയതിന് ശേഷം കൂടുതൽ ഗഡുക്കളായി…
Read Moreനടുറോഡിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കൾക്ക് ദാരുണാന്ത്യം!
ബെംഗളൂരു : റോഡ് എന്നത് അഭ്യാസ പ്രകടനങ്ങൾക്ക് ഉള്ള സ്ഥലമല്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എന്നാലും നടുറോഡിൽ വീലിംഗ് പ്രകടനങ്ങളും തുടർന്നുള്ള അപകടങ്ങളും ഒരു തുടർക്കഥയായി തുടരുകയാണ്. ഇതിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം നാല് മണിയോടെ യെലഹങ്ക – ദൊഡ്ഡബലാപുര റോഡിൽ സംഭവിച്ചത്. യശ്വന്തപുര ത്രിവേണി റോഡ് സ്വദേശികളായ സയീദ് ഇദായത്ത് (20), അർബാസ് (22) എന്നിവരാണ് മരിച്ചത്. ദൊഡ്ഡബലാപുരയിൽ സുഹൃത്തിനെ സന്ദർശിച്ച് തിരിച്ചു വരികയായിരുന്നു ഇവർ, അർബാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഒറ്റച്ചക്രത്തിൽ ബൈക്ക് ഓടിച്ചതോടെ നിയന്ത്രണം വിട്ട് മണ്ണുമാന്തി…
Read Moreപ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷത്തിന് മുകളിൽ രോഗികളും എണ്ണം 1000 ന് താഴെ.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 784 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1238 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1238 ആകെ ഡിസ്ചാര്‍ജ് : 902817 ഇന്നത്തെ കേസുകള്‍ : 784 ആകെ ആക്റ്റീവ് കേസുകള്‍ : 9177 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 12124 ആകെ പോസിറ്റീവ് കേസുകള്‍ : 924137 തീവ്ര പരിചരണ…
Read Moreനഗരത്തിൽ കിടിലൻ മഴ;ഗതാഗതക്കുരുക്ക്….
ബെംഗളൂരു : നഗരത്തിൽ മഴയും തുടർന്നുള്ള ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്ന് പുലർച്ചെ തന്നെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയും മഞ്ഞും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം 3.30- 4 മണിയോടെ നഗരത്തിലും നഗരപ്രാന്തങ്ങളിലെ പ്രധാന സ്ഥലങ്ങളും മഴ ലഭിച്ചു. തുടർന്ന് ചാറ്റൽ മഴയും ഗതാഗതക്കുരുക്കും നഗരത്തിലെ പല സ്ഥലങ്ങളിലും തുടരുകയാണ്. ഹെബ്ബാൾ മേൽപ്പാലം, മേക്കറി സർക്കിൾ, പീനിയ, യെശ്വന്ത് പുര, മല്ലേശ്വരം, സിറ്റി, മാർക്കറ്റ്, മഡിവാള മാർക്കറ്റ്, കോറമംഗല പ്രധാന റോഡുകൾ, കെ.എച്ച്. റോഡ്, ഔട്ടർ റിംഗ് റോഡിലെ പ്രധാന കവലകൾ, ബി.ടി.എം. എന്നിവിടങ്ങളിലെല്ലാം…
Read Moreമാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇളയ സഹോദരനെ കിണറില്‍ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി. ഇരുവരും മരിച്ചു. 12 വയസുകാരനായ ഇളയ സഹോദരന് നീന്തല്‍ വശമില്ല. 16കാരന്‍ നല്ല നീന്തല്‍ക്കാരനാണ്. കല്ല് നിറച്ച ബാഗ് അരയില്‍ കെട്ടിവെച്ച ശേഷമാണ് 16കാരന്‍ വെള്ളത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് കലബുര്‍ഗി ജില്ലയിലാണ് സംഭവം നടന്നത്. ടച്ച് സ്‌ക്രീന്‍ ഉള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരാന്‍ സുനില്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ്…
Read Moreസംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു
ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണര് ഒപ്പി ട്ടതോടെയാണ് നിയമം നിലവിൽ വന്നത്. പശു, പശുക്കിടാവ്, കാള, എന്നിവയെയും 13 വയസ്സിൽ താഴെയുള്ള എരുമയെയും പോത്തിനെയും കൊല്ലുന്നത് നിരോധിച്ചുള്ളതാണ് നിയമം. ഇത് ലംഘിക്കുന്നവർക്ക് മൂന്നുവർഷംമുതൽ ഏഴുവർഷംവരെ തടവും അരലക്ഷംമുതൽ പത്ത് ലക്ഷം രൂപവരെ പിഴയും ശിക്ഷയായി നിയമം നിർദേശിക്കുന്നു. കശാപ്പിനായി കാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി സംശയമുയർന്നാൽ പോലീസിന് പരിശോധിക്കാനും അവയെ പിടിച്ചെടുക്കാനും നിയമം അധികാരം നൽകുന്നു. ഡിസംബറിൽ നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന…
Read More