രക്ഷിതാക്കൾക്ക് ആശ്വാസം…സ്കൂൾ ഫീസ് കുറക്കാൻ സ്വകാര്യ സ്കൂളുകളുടെ സംഘടന.

ബെംഗളൂരു : രക്ഷിതാക്കൾക്ക് ചെറിയ ഒരാശ്വാസമായി സ്കൂൾ ഫീസിൽ കുറവ് വരുത്താനുള്ള സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ (കെ.എ.എം.എസ്.) തീരുമാനം.

അസോസിയേഷന് കീഴിലുള്ള 4000 ഓളം വരുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

25000 രൂപയിൽ കുറവ് വാർഷിക ഫീസ് വാങ്ങുന്ന സ്കൂളുകൾ ട്യൂഷൻ ഫീസിൽ 20-25 ശതമാനം ഇളവ് വരുത്തണം.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

15000-25000 വരെ ഫീസ് വാങ്ങുന്നവർ സ്പെഷൽ ഡെവലപ്പ് മെൻ്റ് ഫീ ഒഴിവാക്കണം.

രക്ഷിതാക്കളിൽ നിന്ന് ഉറപ്പ് എഴുതി വാങ്ങിയതിന് ശേഷം കൂടുതൽ ഗഡുക്കളായി ഫീസ് അടക്കാനുളള സൗകര്യം ഏർപ്പെടുത്താം.

പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാറിൻ്റെ ഇടപെടലിനെ തുടർന്നാണ് സംഘടന ഈ തീരുമാനമെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts