നടുറോഡിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കൾക്ക് ദാരുണാന്ത്യം!

ബെംഗളൂരു : റോഡ് എന്നത് അഭ്യാസ പ്രകടനങ്ങൾക്ക് ഉള്ള സ്ഥലമല്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എന്നാലും നടുറോഡിൽ വീലിംഗ് പ്രകടനങ്ങളും തുടർന്നുള്ള അപകടങ്ങളും ഒരു തുടർക്കഥയായി തുടരുകയാണ്.

ഇതിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം നാല് മണിയോടെ യെലഹങ്ക – ദൊഡ്ഡബലാപുര റോഡിൽ സംഭവിച്ചത്.

യശ്വന്തപുര ത്രിവേണി റോഡ് സ്വദേശികളായ സയീദ് ഇദായത്ത് (20), അർബാസ് (22) എന്നിവരാണ് മരിച്ചത്.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

ദൊഡ്ഡബലാപുരയിൽ സുഹൃത്തിനെ സന്ദർശിച്ച് തിരിച്ചു വരികയായിരുന്നു ഇവർ, അർബാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

ഒറ്റച്ചക്രത്തിൽ ബൈക്ക് ഓടിച്ചതോടെ നിയന്ത്രണം വിട്ട് മണ്ണുമാന്തി യന്ത്രത്തിൽ ചെന്നിടിക്കുകയായിരുന്നു.

തലയടിച്ച് വീണ രണ്ട് പേരും തൽക്ഷണം മരിച്ചു, സമീപവാസികൾ അറിയിച്ചത് പ്രകാരം പോലീസെത്തി കേസെടുത്തു.

രൂപമാറ്റം വരുത്തിയ യമഹ ആർ.എക്സ് 100 ബൈക്ക് ആണ് ഇവർ ഉപയോഗിച്ചിരുന്നത്.

അപകടത്തിൽ ബൈക്കിൻ്റെ ഇന്ധന ടാങ്ക് ഊരിത്തെറിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

മണ്ണ് മാന്തിയന്ത്രത്തിൻ്റെ ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(കൂടെ നൽകിയിരിക്കുന്ന ചിത്രം യഥാർത്ഥ സംഭവത്തിൻ്റേത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts