യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു.

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ പ്രകോപനത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കി എന്ന നിഗമനത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ചില ട്വീറ്റുകൾ നീക്കംചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരും എന്നാണ് ട്രംപിന് ട്വിട്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

പ്രകോപനപരമായ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങ് അടിയന്തിര സാഹചര്യം സൃഷ്ടിച്ചുവെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടതിനാൽ അടുത്ത 24 മണിക്കൂർ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

തന്റെ അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പബ്ലിഷ് ചെയ്ത വീഡിയോകൾ ഫെയ്സ്ബുക്കും ട്വിറ്ററും നീക്കം ചെയ്തതായാണ് അറിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts