പരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്

ബെംഗളൂരു: കോവിഡ് പരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്. തീർന്നില്ല, ആരെങ്കിലും പരിശോധന നടത്താൻ വിസമ്മതിക്കുകയാണെങ്കിൽ 50,000 രൂപ പിഴയും അനുഭവിക്കാൻ ബാധ്യസ്ഥരാണെന്നും സർക്കാർ ഇറാക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന നിരസിക്കുന്നത് തടയാനാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. കോവിഡ് പരിശോധനയ്ക്ക് വിധേയമാകാൻ സർക്കാർ കണ്ടെത്തിയിട്ടുള്ള എല്ലാവരും നിർബന്ധമായും പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താത്തത് രോഗ വ്യാപനത്തിനിടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Read More

37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതി

ബെംഗളൂരു: 37 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതി. പദ്ധതിക്ക് 18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 20 ശതമാനം തുക കേന്ദ്രവും 20 ശതമാനം തുക സംസ്ഥാനസർക്കാരും വഹിക്കും. ബാക്കിയുള്ള 60 ശതമാനം തുക പുറമേനിന്നുള്ള മറ്റു ഏജൻസികളിൽ നിന്ന് കണ്ടെത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനാൽ പ്രാരംഭപ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 148 കിലോമീറ്ററിലായുള്ള…

Read More

നമ്മ മെട്രോക്ക് കോടികൾ സഹായിച്ച് നഗരത്തിലെ സ്വകാര്യ കോർപ്പറേറ്റ് ഭീമൻ…

ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ നിർമ്മാണത്തിലിരിക്കുന്ന യെല്ലോ ലൈനിന് കോടികൾ സഹായിച്ച് നഗരത്തിൽ നിന്ന് തന്നെയുള്ള മരുന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ബയോകോൺ. ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ നിർമിക്കാൻ ആണ് ബയോകോൺ ഫൗണ്ടേഷന്റെ സഹായം. സ്റ്റേഷൻ നിർമിക്കുന്നതിന് ഫൗണ്ടേഷൻ 65 കോടി രൂപ നൽകും. ഇതിനുള്ള ധാരണാപത്രം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനുമായി ഒപ്പിട്ടു. “ബയോകോൺ ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ” എന്നായിരിക്കും പേര്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ആർ.വി. റോഡുമുതൽ ബൊമ്മ സാന്ദ്രവരെയുള്ള 18.82 കിലോമീറ്റർ പാതയിലാണ് ഹെബ്ബഗോഡി സ്റ്റേഷൻ വരുന്നത്. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം.…

Read More

യാത്രക്കാരുടെ ആവശ്യം മാനിച്ച് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം തരുന്നതാണ് ദക്ഷിണ പശ്ചിമ റെയിൽവേയുടെ പുതിയ അറിയിപ്പ്. കേരളത്തിലേക്ക് മൈസൂരു – കൊച്ചുവേളി തീവണ്ടി ഓടിക്കാൻ ശ്രമം നടത്തുമെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചത്. ഇതുകൂടാതെ കണ്ണൂരിലേക്കും സർവീസ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവണ്ടി ആരംഭിക്കാനുള്ള സാധ്യത അറിയിച്ചത്. മാർച്ചിൽ ലോക്ഡൗൺ വന്നതോടെ കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. പിന്നീട് മേയിൽ ലോക്ഡൗൺ ഇളവുവന്ന സമയത്ത്…

Read More

കാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം

ബെംഗളൂരു: സദാശിവനഗറിൽ കാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം. നന്ദിനി റാവു(45)ആണ് മരണപ്പെട്ടത്. ഇവരുടെ വീടിന് മുൻവശത്തുള്ള റോഡിലാണ് അപകടമുണ്ടായത്. റിവേഴ്സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ ഓൺ ചെയ്തപ്പോൾ പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. മരത്തിന് സമീപത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയിൽപെട്ടു. പുറത്തുകടക്കാൻ കഴിയാതായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെയായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. കാർ ചലിക്കാതിരിക്കാൻ ടയറിനിടയിൽ കല്ലും വെച്ചിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ ബെംഗളൂരു സദാശിവ നഗർ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് തന്റെ…

Read More

മലയാളികൾക്ക് ആശ്വാസമായി കെ.എസ്‌.ആർ.ടി.സി.യുടെ പുതിയ നീക്കം

ബെംഗളൂരു: നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മഹാനവമിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്താനൊരുങ്ങി കേരള ആർ.ടി.സി. ഈ മാസം 22 മുതൽ നവംബർ മൂന്നു വരെ പ്രത്യേക സർവീസുകൾ നടത്താനാണ് കേരള ആർ.ടി.സി. ഒരുങ്ങുന്നത്. നിലവിൽ സർവീസ് പുനരാരംഭിക്കാത്ത പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകളുണ്ടാകാം. ബസുകളുടെ സമയം ഉൾപ്പെടെയുള്ള റൂട്ട്ലിസ്റ്റ് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. മുൻ വർഷങ്ങളിൽ മഹാനവമി അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കൾ അമ്പതോളം പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. കർണാടക ആർ.ടി.സി.യും മഹാനവമിയോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതോടെ മലയാളികൾക്ക് ആശ്വാസമാകും. ലോക്ഡൗണിനുശേഷം ആർ.ടി.സി. ബസുകൾ…

Read More

കോവിഡ് കേസുകളുടെ എണ്ണത്തിൽ നഗരത്തിൽ ഇന്ന് പുതിയ റെക്കോർഡ്; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇന്ന് 5121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. സംസ്ഥാനത്ത് ഇന്നും പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 101(113) ആകെ കോവിഡ് മരണം : 9675(9574) ഇന്നത്തെ കേസുകള്‍ : 10704(10947) ആകെ പോസിറ്റീവ് കേസുകള്‍ : 679356(668652) ആകെ ആക്റ്റീവ് കേസുകള്‍ : 117143(116153) ഇന്ന് ഡിസ്ചാര്‍ജ് :9613(9832) ആകെ…

Read More

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (74) അന്തരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങൾ അലട്ടിയിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. पापा….अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं। Miss you Papa… pic.twitter.com/Qc9wF6Jl6Z — युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020 ബിഹാറിലെ ഖാഗരിയ ജില്ലയിലെ…

Read More

കേരളത്തിലെ സ്ഥിതി ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ മൈസൂരു നഗരസഭ അധികൃതർ

മൈസൂരു: ഇത്തവണ ഒരുദസറക്കാലംകൂടി ഈ ചരിത്രനഗരത്തിലേക്കെത്തുമ്പോൾ പക്ഷേ, ആഘോഷാരവങ്ങൾ ഓർമകളിലേക്കൊതുങ്ങും. പരമ്പരാഗതമായ ആചാരങ്ങൾക്ക് ഭംഗം വരാതെ ലളിതമായി ആഘോഷം നടത്താനാണ് തീരുമാനം. ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദസറ ആഘോഷത്തിനെത്തുന്ന സഞ്ചാരികൾ നാമമാത്രമായി മാറുന്നതോടെ ടൂറിസംരംഗത്ത് ഉണ്ടാകാറുള്ള ചലനവും കുറയും. വിദേശത്തുനിന്നുൾപ്പെടെയുള്ള സഞ്ചാരികളെക്കൊണ്ടുനിറയുന്ന നഗരവീഥികളും തെരുവുകളും ഇക്കുറി കാണാനിടയില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ വിനോദസഞ്ചാരികൾ കാര്യമായി എത്താനുമിടയില്ല. കോവിഡ് മഹാമാരിയുടെ വ്യാപനം തുടങ്ങിയ മാർച്ച് മാസം മുതൽ മൈസൂരുവിലെ മലയാളികളുടെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. മൈസൂരുവിൽ കോവിഡ് വ്യാപനവും മരണനിരക്കും ഉയരത്തിൽത്തന്നെ നിൽക്കുന്നത് ചരിത്രനഗരത്തിൽ ആശങ്ക…

Read More

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ്

ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്ന കര്‍ണാടകത്തില്‍നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ಆತ್ಮೀಯರೆಕೋವಿಡ್ ಪರೀಕ್ಷೆಯಲ್ಲಿ ನನಗೆ ಸೋಂಕು ದೃಢಪಟ್ಟಿದೆ. ಯಾವುದೇ ರೋಗ ಲಕ್ಷಣಗಳು ಇರುವದಿಲ್ಲ. ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ಆಗಿದ್ದೇನೆ. I have tested positive for #COVID19 . As…

Read More
Click Here to Follow Us