മലയാളികൾക്ക് ആശ്വാസമായി കെ.എസ്‌.ആർ.ടി.സി.യുടെ പുതിയ നീക്കം

ബെംഗളൂരു: നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മഹാനവമിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്താനൊരുങ്ങി കേരള ആർ.ടി.സി.

ഈ മാസം 22 മുതൽ നവംബർ മൂന്നു വരെ പ്രത്യേക സർവീസുകൾ നടത്താനാണ് കേരള ആർ.ടി.സി. ഒരുങ്ങുന്നത്. നിലവിൽ സർവീസ് പുനരാരംഭിക്കാത്ത പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകളുണ്ടാകാം.

ബസുകളുടെ സമയം ഉൾപ്പെടെയുള്ള റൂട്ട്ലിസ്റ്റ് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. മുൻ വർഷങ്ങളിൽ മഹാനവമി അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കൾ അമ്പതോളം പ്രത്യേക സർവീസുകൾ നടത്തിയിരുന്നു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

കർണാടക ആർ.ടി.സി.യും മഹാനവമിയോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതോടെ മലയാളികൾക്ക് ആശ്വാസമാകും. ലോക്ഡൗണിനുശേഷം ആർ.ടി.സി. ബസുകൾ സർവീസ് പുനരാരംഭിച്ചെങ്കിലും കോവിഡിനു മുമ്പുണ്ടായിരുന്നതുപോലെ സർവീസ് ആയിട്ടില്ല.

ഇപ്പോൾ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ കൂടിയിട്ടുണ്ട്. അതുപോലെതന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു പോകുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ബെംഗളൂരുവിലെത്തി ആർ.ടി.സി. ബസുകളിലാണ് പോകുന്നത്. അതിനാൽ മിക്കദിവസങ്ങളിലും ബസുകൾ നിറയെ യാത്രക്കാരുമായാണ് പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts