യാത്രക്കാരുടെ ആവശ്യം മാനിച്ച് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം തരുന്നതാണ് ദക്ഷിണ പശ്ചിമ റെയിൽവേയുടെ പുതിയ അറിയിപ്പ്.

കേരളത്തിലേക്ക് മൈസൂരു – കൊച്ചുവേളി തീവണ്ടി ഓടിക്കാൻ ശ്രമം നടത്തുമെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചത്. ഇതുകൂടാതെ കണ്ണൂരിലേക്കും സർവീസ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവണ്ടി ആരംഭിക്കാനുള്ള സാധ്യത അറിയിച്ചത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

മാർച്ചിൽ ലോക്ഡൗൺ വന്നതോടെ കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. പിന്നീട് മേയിൽ ലോക്ഡൗൺ ഇളവുവന്ന സമയത്ത് കേരളത്തിലേക്ക് ഒരു തീവണ്ടി മാത്രമാണ് സർവീസ് നടത്തിയത്.

സ്വകാര്യ വാഹനങ്ങളെയും ആർ.ടി.സി. ബസുകളെയുമാണ് നിലവിൽ കേരളത്തിലേക്കു പോകുന്ന മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts