നമ്മ മെട്രോക്ക് കോടികൾ സഹായിച്ച് നഗരത്തിലെ സ്വകാര്യ കോർപ്പറേറ്റ് ഭീമൻ…

ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ നിർമ്മാണത്തിലിരിക്കുന്ന യെല്ലോ ലൈനിന് കോടികൾ സഹായിച്ച് നഗരത്തിൽ നിന്ന് തന്നെയുള്ള മരുന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ബയോകോൺ.

ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ നിർമിക്കാൻ ആണ് ബയോകോൺ ഫൗണ്ടേഷന്റെ സഹായം.

സ്റ്റേഷൻ നിർമിക്കുന്നതിന് ഫൗണ്ടേഷൻ 65 കോടി രൂപ നൽകും. ഇതിനുള്ള ധാരണാപത്രം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനുമായി ഒപ്പിട്ടു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

“ബയോകോൺ ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ” എന്നായിരിക്കും പേര്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ആർ.വി. റോഡുമുതൽ ബൊമ്മ സാന്ദ്രവരെയുള്ള 18.82 കിലോമീറ്റർ പാതയിലാണ് ഹെബ്ബഗോഡി സ്റ്റേഷൻ വരുന്നത്.

ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം. വഴി യെല്ലോ ലൈൻ ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡിൽ ചെന്ന് ചേരും.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 128 കിലോമീറ്റർ മെട്രോ പാത പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അജയ് സേട്ട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts