ബെംഗളൂരു സൗത്തിൽ നൂറോളം കെട്ടിടങ്ങൾ നിലംപൊത്തും; കെട്ടിടങ്ങള്‍ പൊളിക്കാൻ നിർദ്ദേശിച്ച് ബി.ബി.എം.പി.

ബെംഗളൂരു: അഴുക്ക് ചാലുകളെ തടസ്സപ്പെടുത്തി നിര്‍മ്മിച്ച നൂറോളം അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് ബി.ബി.എം.പി. വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമാകുന്ന തരത്തില്‍ ബെംഗളൂരു സൗത്തിൽ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.എം.പി. കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് നടപടിക്ക് നിര്‍ദേശിച്ചത്. ബി.ബി.എം.പി.യിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന്‌ ശേഷമാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അഴുക്കുചാല്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി നാശ നഷ്ടങ്ങളാണ് ബെംഗളൂരു സൗത്തിലുണ്ടായത്. ഗുരുദത്ത ലേ ഔട്ട്, ദത്താത്രേയ നഗർ, ഹൊസക്കരഹള്ളി, പാരമൗണ്ട് ലേ ഔട്ട്, എന്നിവിടങ്ങളിലാണ്…

Read More

യാത്രക്കാരില്ലാതെ കേരളത്തിലേക്കുള്ള ട്രെയിനുകൾ; സർവീസുകൾ നിർത്തലാക്കാൻ സാധ്യത

ബെംഗളൂരു: ഏറെനാളുകൾക്കുശേഷം കേരളത്തിലേക്ക് തീവണ്ടി സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവ്. സർവീസ് തുടങ്ങി ഒരാഴ്ചയായിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും കേരളത്തിലൂടെ കന്യാകുമാരിക്കുമാണ് തീവണ്ടികൾ ആരംഭിച്ചത്. കണ്ണൂർ ഭാഗത്തേക്ക് താരതമ്യേന യാത്രക്കാർ കൂടുതലുണ്ട്. യാത്രക്കാർ കുറവാണെങ്കിൽ തീവണ്ടികൾ നിർത്തലാക്കാനുള്ള സാധ്യത കൂടുതലാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരും തീവണ്ടിയിൽ കയറുന്നതിനാൽ ബെംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ അത്യാവശ്യം തിരക്കനുഭവപ്പെടാറുണ്ട്. എന്നാൽ, തീവണ്ടി കേരളത്തിലേക്ക് എത്തിക്കഴിയുമ്പോൾ വളരെ കുറച്ച് യാത്രക്കാർമാത്രമേ ഉണ്ടാകാറുള്ളൂ. കേരളത്തിലെ ക്വാറന്റീൻ നിബന്ധനകൾ കാരണം ആളുകൾ പോകാൻ മടിക്കുന്നതാണ് കാരണം. ലോക് ഡൗൺ നിലവിൽ വന്നതിനുശേഷം കേരളത്തിലേക്കു…

Read More

സംസ്ഥാനത്ത് കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം;മുൻഗണന പട്ടികയും തയ്യാർ.

ബെംഗളൂരു: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മുതൽ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്നലെ വിധാൻ സൗധയിൽ വച്ച് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ ഈ ഉറപ്പ്. സൗജന്യ കോവിഡ് വാക്സിൽ ആദ്യം നൽകുന്നത് കോവിഡ് പോരാളികൾക്ക് ആകും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാകും മുൻഗണന. മുതിർന്ന പൗരൻമാർ, മറ്റ് ജീവിത ശൈലീ രോഗങ്ങൾക്ക് ചികിൽസ തേടുന്നവർ, പാലൂട്ടുന്ന അമ്മമാർ, എന്നിവർക്കും തുടർ പരിഗണന ലഭിക്കും. സംസ്ഥാനത്തെ…

Read More

കാശ് വാങ്ങി പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകരെ സസ്പെൻറ് ചെയ്തു; ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം.

ബെംഗളൂരു : കാശ് വാങ്ങി ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകർക്ക് സസ്പെൻഷൻ. ലാബ് ടെക്നീഷ്യയായ മഹാലക്ഷ്മി, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർ ഡോ:ശൈലജ, ആശാ വർക്കർ ശാന്തി എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആരോഗ്യ മന്ത്രി ഡോ: സുധാകർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സജ്ജൻ റാവു സർക്കിളിലെ പൊബ്ബത്തി മറ്റേർനിറ്റി ആശുപത്രി യിൽ ജോലി ചെയ്യുന്നവർ ആയിരുന്നു ഇവർ. ചില സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യുന്നതിനും കമ്പനികളിൽ ഹാജരാക്കുന്നതിനും ചിലർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇങ്ങനെ ആവശ്യമുള്ളവരെ ആശാ…

Read More

ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7740 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7740 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7740(8715) ആകെ ഡിസ്ചാര്‍ജ് : 727298(719558) ഇന്നത്തെ കേസുകള്‍ : 3691(3130) ആകെ ആക്റ്റീവ് കേസുകള്‍ : 71330(75423) ഇന്ന് കോവിഡ് മരണം : 44(42) ആകെ കോവിഡ് മരണം : 10991(10947) ആകെ പോസിറ്റീവ് കേസുകള്‍ :809638(805947) തീവ്ര പരിചരണ വിഭാഗത്തില്‍ :944(942) കര്‍ണാടകയില്‍ ആകെ…

Read More

മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു : സർഗ്ഗധാര, മഹാകവി അക്കിത്തം അനുസ്മരണം നടത്തി.പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.കവി പി.കെ. ഗോപി ഉത്ഘാടനവും, അനിൽ വള്ളൂർ അനുസ്മരണ പ്രഭാഷണവും നടത്തി. വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ഷാജി അക്കിത്തടം,പി.കൃഷ്ണകുമാർ, അനിതാ പ്രേംകുമാർ,ലതാ നമ്പൂതിരി,    രുഗ്മിണി രാമന്തളി,വിജയാ സേതുനാഥ്, അർണ്ണവ്, സഹദേവൻ,സേതുനാഥ്,    കൃഷ്ണകുമാർ കടമ്പൂർ, മനോജ്, എന്നിവർ അക്കിത്തം കവിതകൾ ആലപിച്ചു.

Read More

കനത്ത മഴയിൽ കുടിൽ നിലം പൊത്തി, നിരവധി തവണ ബി.ബി.എം.പി.ഓഫീസ് കയറിയിറങ്ങി;പൊതു ശുചി മുറിയിൽ അഭയം തേടിയ ശുചീകരണത്തൊഴിലാളിയായ വൃദ്ധ മരണമടഞ്ഞു.

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലിയാണ് നമ്മുടെ നഗരം ആഘോഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ മാളുകളിലും മദ്യശാലകളിലും നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനെസ്സ് ആണ്. എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു ബെംഗളൂരു ഉണ്ട്,നമുക്കൊന്നും വലിയ പരിചയമില്ലാത്ത ,ചേരികളില്‍ താമസിക്കുന്ന മനുഷ്യക്കോലങ്ങള്‍ ഉള്ള നഗരം.നമ്മള്‍ പലരും ബാല്‍ക്കണിയില്‍ ഇരുന്ന് ഒരു ചായയും കുടിച്ച് മഴ ആസ്വദിക്കുമ്പോള്‍ മഴക്കാര്‍ കാണുമ്പോള്‍ ഇത്തരം ചേരികളില്‍ നിന്ന് ഉയരുന്നത് നെടുവീര്‍പ്പുകളും കണ്ണീരുകളും മാത്രമാണ്. ഇത്തരം ദൈന്യത ഉയരുന്ന ഒരു വാര്‍ത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌. ലക്കസാന്ദ്രയിലെ ഒരു ചേരിയിലെ കുടിലില്‍ ജീവിക്കുകയായിരുന്നു 71 കാരിയായ രശ്മിയമ്മ,മഴവെള്ളത്തില്‍ വീടിന്റെ മേല്‍ക്കൂര…

Read More

എൻ‌ഡോസൾഫാൻ ഇരകളായ 3,600ൽ അധികം പേർക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ എൻ‌ഡോസൾഫാൻ ഇരകൾക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല. കൊവിഡ് മഹാമാരിക്കിടെ ധനസഹായം ലഭിക്കാത്തത് പലരുടേയും ചികിൽസയെ ബാധിച്ചിട്ടുണ്ട്. 60 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ളവർക്ക് പ്രതിമാസം 3,000 രൂപയും 25 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ളവർക്ക് 1,500 രൂപയുമാണ് ലഭിക്കേണ്ടത്. പുത്തൂർ, ബെൽത്തങ്ങാടി, സുള്ളിയ, ജില്ലയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ 3,600ൽ അധികം പേരുണ്ട്. പ്രതിമാസ ധനസഹായം ക്രമരഹിതമായി വിതരണം ചെയ്യുകയാണെന്ന് കൊക്കടയിലെ എൻഡോസൾഫാൻ വിരോധി സമിതിയുടെ  പ്രസിഡന്റുമായ ശ്രീധർ ഗൗഡ പറഞ്ഞു. ഇരകൾക്ക് ഇത് മാസങ്ങളായി നൽകിയിട്ടില്ലെന്നും അദ്ദേഹം…

Read More

ടോള്‍ ഗേറ്റ് കുതിച്ചു ചാടി പായുന്ന പുലി (വൈറൽ വീഡിയോ)

ഇരയെ പിടികൂടാന്‍ ടോള്‍ ഗേറ്റിന്റെ മുകളിലൂടെ ചാടുന്ന പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ടോള്‍ ഗേറ്റ് എവിടെയാണ് എന്ന് വ്യക്തമല്ല. ടോള്‍ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. Struggle for existence. Leopard on its heels, chasing one of its favourite prey. A leopard is known to leap over 20 feet and can jump up to 10 feet into the air.…

Read More

സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

ബെംഗളൂരു : കേരളസമാജം  ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ”അനുഭവ നർമ്മ നക്ഷത്രങ്ങൾ”എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരായ സുധാകരൻ രാമന്തളി , കെ ആർ കിഷോർ, കവി സെബാസ്റ്റ്യൻ, നവീൻ മേനോൻ എന്നിവർ അനുമോദനപ്രസംഗം നടത്തി. ചടങ്ങിൽ സമാജം പ്രസിഡന്റ് ടി. ജെ. തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത്, അരവിന്ദാക്ഷൻ, പദ്‌മനാഭൻ നായർ, പ്രവീൺ, രജീഷ്. പി. കെ, എന്നിവർ സംസാരിച്ചു.

Read More
Click Here to Follow Us