കനത്ത മഴയിൽ കുടിൽ നിലം പൊത്തി, നിരവധി തവണ ബി.ബി.എം.പി.ഓഫീസ് കയറിയിറങ്ങി;പൊതു ശുചി മുറിയിൽ അഭയം തേടിയ ശുചീകരണത്തൊഴിലാളിയായ വൃദ്ധ മരണമടഞ്ഞു.

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലിയാണ് നമ്മുടെ നഗരം ആഘോഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ മാളുകളിലും മദ്യശാലകളിലും നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനെസ്സ് ആണ്.

എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു ബെംഗളൂരു ഉണ്ട്,നമുക്കൊന്നും വലിയ പരിചയമില്ലാത്ത ,ചേരികളില്‍ താമസിക്കുന്ന മനുഷ്യക്കോലങ്ങള്‍ ഉള്ള നഗരം.നമ്മള്‍ പലരും ബാല്‍ക്കണിയില്‍ ഇരുന്ന് ഒരു ചായയും കുടിച്ച് മഴ ആസ്വദിക്കുമ്പോള്‍ മഴക്കാര്‍ കാണുമ്പോള്‍ ഇത്തരം ചേരികളില്‍ നിന്ന് ഉയരുന്നത് നെടുവീര്‍പ്പുകളും കണ്ണീരുകളും മാത്രമാണ്.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ഇത്തരം ദൈന്യത ഉയരുന്ന ഒരു വാര്‍ത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌.

ലക്കസാന്ദ്രയിലെ ഒരു ചേരിയിലെ കുടിലില്‍ ജീവിക്കുകയായിരുന്നു 71 കാരിയായ രശ്മിയമ്മ,മഴവെള്ളത്തില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണതോടെ ശുചീകരണ തൊഴിലാളികൂടിയായ രശ്മിയമ്മ മകള്‍ ഗീതയ്ക്കും മരുമകള്‍ പലനിയമ്മക്കും 4 ചെറിയ പേര മക്കള്‍ക്കും ഒപ്പം കഴിഞ്ഞ 10 ന് പൊതു വില്‍‌സണ്‍ ഗാര്‍ഡന്‍ സെന്ററിന് സമീപത്തെ  ശുചിമുറിയില്‍ അഭയം തേടുകയായിരുന്നു.

ലാല്‍ജി നഗറിലെ ബി.ബി.എം.പി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങി തങ്ങളുടെ പ്രശ്നം അവതരിപ്പിച്ചു.സഹായിക്കാന്‍ ആരും ഉണ്ടായില്ല.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം കാരണം അവര്‍ വൃത്തിയാക്കിയിരുന്ന ശുചിമുറിയില്‍ തന്നെ അവസാന ശ്വാസം വലിച്ചു.സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts