ഹൈദരാബാദ് : മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാ ണ്ഡ ചിത്രമായ പുലിമുരുകാന്‍ തെലുഗു നാട്ടിലും വെന്നിക്കൊടി പറിച്ചു മുന്നേറുകയാണ് എന്ന വാര്‍ത്ത ഒരു പുതുമയുള്ളതല്ല.”മന്യംപുലി”എന്ന പേരില്‍ ആണ് പുലി മുരുഗന്‍ തെലുഗുനാട്ടില്‍ എത്തിയത് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും മറ്റു സ്ഥലങ്ങളിലുമായി 500 ലധികം സ്ക്രീനുകളില്‍ ആണ് “മന്യംപുലി” പ്രദര്‍ശനത്തിനു എത്തിയത്.ഇപ്പോള്‍ രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്.റിലീസിനോട് അനുബന്ധിച്ച് തെലുഗു ചാനലുകളില്‍ നടന്ന പരിപാടികളില്‍ ആണ് തെലുഗു നിര്‍മാതാവ് ആയ കൃഷ്ണ റെഡ്ഢി മനസ്സ് തുറക്കുന്നത്.
തന്റെ മകന്‍ നായകനായ “എന് ജെല്‍ ” എന്നാ സിനിമയുടെ ചിത്രീകരണ സമയത്ത് ,തന്റെ ഡ്രൈവര്‍ “ജനത ഗാരേജ്” എന്നാ സിനിമ കണ്ടു എന്നുപറഞ്ഞു.എന്താണ് ആ സിനിമയിലെ ഹൈലൈറ്റ് എന്ന് ചോദിച്ചപ്പോള്‍ ,മോഹന്‍ലാലിന്‍റെ പ്രകടനം ഗംഭീരമായിട്ടുണ്ട് എന്ന് തന്റെ ഡ്രൈവര്‍ അഭിപ്രായപ്പെട്ടു.ജൂനിയര്‍ എന്‍ ടി ആറിനെ തോല്‍പ്പിക്കുന്ന പ്രകടനം ആണ് ലാലിന്‍റെ ത് എന്ന് പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു.
അങ്ങനെയാണ് “ഒപ്പം” എന്നാ സിനിമ കേരളത്തില്‍ റിലീസ് ആയി എന്നും നല്ല നിലയില്‍ ബോക്സ് ഓഫീസില്‍ ഓടുക ആണ് എന്നും അറിയുന്നത്,അതിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങാം എന്നു കരുതി കൃഷ്ണറെഡ്ഢി കൊച്ചിയിലേക്ക് പറന്നു.ഒപ്പത്തിനു 35 ലക്ഷം രൂപ പറഞ്ഞു ഉറപ്പിച്ചു സിനിമ കാണുന്നതിന്റെ ഇടയില്‍ ആണ് പുലിമുരുഗന്റെ ട്രൈലെര്‍ വരുന്നത്,അത് കണ്ടതോടെ ഒപ്പം ഒഴിവാക്കി ഈ സിനിമ വാങ്ങാം എന്ന് തീരുമാനിച്ചു.റിലീസ് ചെയ്യുന്നതിന് മുന്‍പ് ഈ സിനിമയുടെ ഭാവി എന്തായി തീരും എന്ന് ഒരു ഉറപ്പും ഇല്ല.വില പറഞ്ഞപ്പോള്‍ ഒരു കോടി യിലെത്തി.അന്നേ ദിവസം കാശു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.റൈറ്റ് സ്വന്തമാക്കി.
മുപ്പതു ലക്ഷത്തോളം രൂപ ഡബ്ബിംഗ് അടക്കം ഉള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവായി,ഒരു കോടിയോളം പബ്ലിസിറ്റിക്കും ചെലവഴിച്ചു ,മൊത്തം ചിലവ് രണ്ടു കോടി 30 ലക്ഷം മാത്രം.
ജനത ഗാരജിന്റെ വിജയം കൊണ്ട് മാത്രം ആണ് താന്‍ മോഹന്‍ലാലിന്‍റെ സിനിമ ഇത്രയും വില കൊടുത്തു വാങ്ങിയത് എന്ന് അദ്ദേഹം പറയുന്നു ,എന്ന് മാത്രമല്ല അത് നഷ്ട്ടവും ആയില്ല.പഴയ തെലുഗു സൂപ്പര്‍ സ്റ്റാര്‍ ജഗപതി ബാബുവിനെ വില്ലന്‍ വേഷത്തില്‍ കണ്ടതോടെ ഇതൊരിക്കലും നഷ്ട്ടമാവില്ല എന്നും ഉറപ്പിച്ചു.
മഹേഷ് ബാബു,വെങ്കടേഷ് അടക്കം ഉള്ള പല സ്റ്റാറുകളും സ്വകാര്യ പ്രദര്‍ശനത്തിനു ഉള്ള ലൈസെന്‍സ് വാങ്ങി കണ്ടതിനു ശേഷം നല്ല അഭിപ്രായം പറഞ്ഞു.തെലങ്കാനയിലെ കുറെ മന്ത്രിമാരും ലൈസെന്‍സ് വാങ്ങി കണ്ടു അഭിപ്രായം പറഞ്ഞു.
ബാഹുബലി തെലുഗു സിനിമയുടെ അഭിമാനം ആണെകില്‍ “മന്യംപുലി”ദക്ഷിണേന്ത്യന്‍ സിനിമയുടെ അഭിമാനമാണ് എന്ന് അദ്ദേഹം ഇന്റര്‍വ്യൂ വില്‍ പറയുന്നു.
എന്തുകൊണ്ട് തെലുഗിലേക്ക് റിമേക് ചെയ്യുന്നില്ല എന്നാ ചോദ്യത്തിന് ,ഭാര്യയെ പേടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന,സുഹൃത്തുക്കളുടെ കൂടെ കളിക്കുന്ന അനിയനെ വാത്സല്യം നല്‍കുന്ന എന്നാല്‍ വില്ലനോട് രോഷത്തോടെ പ്രതികരിക്കുന്ന ,ഇത്രയും വികാരങ്ങള്‍ ഒരേ സിനിമയില്‍ ഇത്തരം തന്മയത്തോടെ പ്രകടിപ്പിക്കുന്ന മോഹന്‍ലാല്‍ അല്ലാതെ ഒരു നടനും ഇന്ത്യയില്‍ ഇല്ല,മാത്രമല്ല 2 വര്‍ഷത്തോളം എടുത്തു ചെയ്ത ഈ സിനിമ ഇനി ഒരു പ്രാവശ്യം കൂടി നിര്‍മിക്കുക എന്നത് ബുദ്ധിമുട്ട് ഉള്ള കാര്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
“ഡാഡി ഗിരിജ “യായി അഭിനയിച്ച ജഗപതി ബാബു വിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ,ആദ്യപകുതി പുലി ആണ് വില്ലന്‍ ,എന്നാല്‍ രണ്ടാം പകുതി പുലിയോളം ക്രൌര്യത ഉള്ള ഒരു വില്ലന്‍ ആവശ്യമായി വന്നു ,അതില്‍ ജഗപതി ബാബു നന്നായിട്ട് ചെയ്തു.
തെലുങ്കാനയില്‍ നിന്നുള്ള ഒരു സ്കൂള്‍ രാത്രി 9 മണിക്ക് ഉള്ള ഒരു ഷോ മുഴുവന്‍ ആയി ബുക്ക് ചെയ്ത കഥയും അദ്ദേഹം പറഞ്ഞു.
സിന്ധൂരപ്പൂവ് എന്ന തമിഴ് സിനിമ തെലുഗില്‍ മൊഴിമാറ്റം ചെയ്യുകയും വിജയിക്കുകയും ചെയ്തപ്പോള്‍ “സിന്ധൂരപ്പൂവ് കൃഷ്ണ റെഡ്ഢി ” എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് അറിയപ്പെടുന്നത്.
വിവിധ തെലുഗു ചാനല്‍കളില്‍ വന്ന അഭിമുഖം ഇവിടെ കാണാം.
https://www.youtube.com/watch?v=quBwex-qIC0&t=36s
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.