ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7740 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7740 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7740(8715) ആകെ ഡിസ്ചാര്‍ജ് : 727298(719558) ഇന്നത്തെ കേസുകള്‍ : 3691(3130) ആകെ ആക്റ്റീവ് കേസുകള്‍ : 71330(75423) ഇന്ന് കോവിഡ് മരണം : 44(42) ആകെ കോവിഡ് മരണം : 10991(10947) ആകെ പോസിറ്റീവ് കേസുകള്‍ :809638(805947) തീവ്ര പരിചരണ വിഭാഗത്തില്‍ :944(942) കര്‍ണാടകയില്‍ ആകെ…

Read More

മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു : സർഗ്ഗധാര, മഹാകവി അക്കിത്തം അനുസ്മരണം നടത്തി.പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.കവി പി.കെ. ഗോപി ഉത്ഘാടനവും, അനിൽ വള്ളൂർ അനുസ്മരണ പ്രഭാഷണവും നടത്തി. വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ഷാജി അക്കിത്തടം,പി.കൃഷ്ണകുമാർ, അനിതാ പ്രേംകുമാർ,ലതാ നമ്പൂതിരി,    രുഗ്മിണി രാമന്തളി,വിജയാ സേതുനാഥ്, അർണ്ണവ്, സഹദേവൻ,സേതുനാഥ്,    കൃഷ്ണകുമാർ കടമ്പൂർ, മനോജ്, എന്നിവർ അക്കിത്തം കവിതകൾ ആലപിച്ചു.

Read More

കനത്ത മഴയിൽ കുടിൽ നിലം പൊത്തി, നിരവധി തവണ ബി.ബി.എം.പി.ഓഫീസ് കയറിയിറങ്ങി;പൊതു ശുചി മുറിയിൽ അഭയം തേടിയ ശുചീകരണത്തൊഴിലാളിയായ വൃദ്ധ മരണമടഞ്ഞു.

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലിയാണ് നമ്മുടെ നഗരം ആഘോഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ മാളുകളിലും മദ്യശാലകളിലും നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനെസ്സ് ആണ്. എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു ബെംഗളൂരു ഉണ്ട്,നമുക്കൊന്നും വലിയ പരിചയമില്ലാത്ത ,ചേരികളില്‍ താമസിക്കുന്ന മനുഷ്യക്കോലങ്ങള്‍ ഉള്ള നഗരം.നമ്മള്‍ പലരും ബാല്‍ക്കണിയില്‍ ഇരുന്ന് ഒരു ചായയും കുടിച്ച് മഴ ആസ്വദിക്കുമ്പോള്‍ മഴക്കാര്‍ കാണുമ്പോള്‍ ഇത്തരം ചേരികളില്‍ നിന്ന് ഉയരുന്നത് നെടുവീര്‍പ്പുകളും കണ്ണീരുകളും മാത്രമാണ്. ഇത്തരം ദൈന്യത ഉയരുന്ന ഒരു വാര്‍ത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌. ലക്കസാന്ദ്രയിലെ ഒരു ചേരിയിലെ കുടിലില്‍ ജീവിക്കുകയായിരുന്നു 71 കാരിയായ രശ്മിയമ്മ,മഴവെള്ളത്തില്‍ വീടിന്റെ മേല്‍ക്കൂര…

Read More

എൻ‌ഡോസൾഫാൻ ഇരകളായ 3,600ൽ അധികം പേർക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ എൻ‌ഡോസൾഫാൻ ഇരകൾക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല. കൊവിഡ് മഹാമാരിക്കിടെ ധനസഹായം ലഭിക്കാത്തത് പലരുടേയും ചികിൽസയെ ബാധിച്ചിട്ടുണ്ട്. 60 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ളവർക്ക് പ്രതിമാസം 3,000 രൂപയും 25 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ളവർക്ക് 1,500 രൂപയുമാണ് ലഭിക്കേണ്ടത്. പുത്തൂർ, ബെൽത്തങ്ങാടി, സുള്ളിയ, ജില്ലയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ 3,600ൽ അധികം പേരുണ്ട്. പ്രതിമാസ ധനസഹായം ക്രമരഹിതമായി വിതരണം ചെയ്യുകയാണെന്ന് കൊക്കടയിലെ എൻഡോസൾഫാൻ വിരോധി സമിതിയുടെ  പ്രസിഡന്റുമായ ശ്രീധർ ഗൗഡ പറഞ്ഞു. ഇരകൾക്ക് ഇത് മാസങ്ങളായി നൽകിയിട്ടില്ലെന്നും അദ്ദേഹം…

Read More

ടോള്‍ ഗേറ്റ് കുതിച്ചു ചാടി പായുന്ന പുലി (വൈറൽ വീഡിയോ)

ഇരയെ പിടികൂടാന്‍ ടോള്‍ ഗേറ്റിന്റെ മുകളിലൂടെ ചാടുന്ന പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ടോള്‍ ഗേറ്റ് എവിടെയാണ് എന്ന് വ്യക്തമല്ല. ടോള്‍ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. Struggle for existence. Leopard on its heels, chasing one of its favourite prey. A leopard is known to leap over 20 feet and can jump up to 10 feet into the air.…

Read More

സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

ബെംഗളൂരു : കേരളസമാജം  ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ”അനുഭവ നർമ്മ നക്ഷത്രങ്ങൾ”എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരായ സുധാകരൻ രാമന്തളി , കെ ആർ കിഷോർ, കവി സെബാസ്റ്റ്യൻ, നവീൻ മേനോൻ എന്നിവർ അനുമോദനപ്രസംഗം നടത്തി. ചടങ്ങിൽ സമാജം പ്രസിഡന്റ് ടി. ജെ. തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത്, അരവിന്ദാക്ഷൻ, പദ്‌മനാഭൻ നായർ, പ്രവീൺ, രജീഷ്. പി. കെ, എന്നിവർ സംസാരിച്ചു.

Read More

കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ ? കോവിഡ് ജാഗ്രത ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടി ഇതാണ്…

ബെംഗളൂരു: കേരളത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞതായി ഉള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം. ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ യാത്ര…

Read More

ലോകം കാത്തിരുന്ന കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നു; സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക

ലണ്ടൻ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യറായതായി റിപ്പോര്‍ട്ട്. മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേര്‍ന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ലണ്ടനിലെ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്കാണ് കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നി‍ർദേശം ലഭിച്ചിരിക്കുന്നത്. വാക്സിൻ അടുത്ത മാസം ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ മുൻനിര ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ സൺ പത്രം റിപ്പോര്‍ട്ട് ചെയ്തു. വാ‍ർത്ത ഏജൻസിയായ റോയിട്ടേഴ്സും ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രിക്ക് നിര്‍ദേശം…

Read More

മലയാളി ശാസ്ത്രജ്ഞയ്ക്ക് ഐ.ഐ.എസ്.‌സി. പുരസ്‌കാരം

ബെംഗളൂരു: മലയാളി ശാസ്ത്രജ്ഞയ്ക്ക് ഐ.ഐ.എസ്.‌സി. പുരസ്‌കാരം. ശാസ്ത്ര-സാങ്കേതികമേഖലയിൽ മികച്ച സംഭാവനകൾ നൽകുന്ന പൂർവവിദ്യാർഥികൾക്കുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്‌സി)ന്റെ അവാർഡിന് മലയാളി ശാസ്ത്രജ്ഞയായ കെ. രാജലക്ഷ്മി മേനോൻ അർഹയായി. ഡി.ആർ.ഡി.ഒ. (പ്രതിരോധഗവേഷണ-വികസന സംഘടന)യിലെ ശാസ്ത്രജ്ഞയും പ്രോഗ്രാം ഡയറക്ടറുമാണ് മലയാളിയായ കെ. രാജലക്ഷ്മി മേനോൻ. വ്യോമസേനയുടെ നിരീക്ഷണവിമാനമായ ‘അവാക്സ്’ വികസിപ്പിക്കുന്നതിൽ നൽകിയ സംഭാവന കണക്കിലെടുത്താണ് മലപ്പുറം ചമ്രവട്ടം കോഴിപ്പുറത്ത് വീട്ടിൽ രാജലക്ഷ്മി മോനോന് പുരസ്കാരം ലഭിച്ചത്. ഐ.ഐ.എസ്‌സി.യിൽനിന്ന് എം.എസ്‌സി. എൻജിനിയറിങ് ബിരുദവും എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും നേടിയതിനുശേഷമാണ് ഡി.ആർ.ഡി.ഒ.യിൽ ചേർന്നത്. മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള എയ്‌റോനോട്ടിക്കൽ സൊസൈറ്റിയുടെ പുരസ്കാരവും…

Read More

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധാമൂർത്തിയെ മോശമായി ചിത്രീകരിച്ചു;വെബ് സീരീസിനെതിരെ പരാതി.

ബെംഗളൂരു: “ഭർത്താവിന്റെ പണമുപയോഗിച്ച് വ്യാജമായി സാമൂഹികപ്രവർത്തനം നടത്തുന്നയാളായി” സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ സുധാമൂർത്തിയെ ചിത്രീകരിച്ചെന്നാരോപിച്ച് വെബ് സീരിസ് നിർമാതാക്കൾക്കെതിരേ പരാതി. ‘ദി ഓൾഡ് ടൗൺ ക്രിമിനൽസ്’ എന്ന വെബ് സീരിസിൽ സുധാ മൂർത്തിയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നമ്മ കർണാടക രക്ഷണ വേദികെ നേതാവ് ലയൺ ജയരാജ് നായിഡു നന്ദിനി ലേഔട്ട് പോലീസിൽ പരാതിനൽകിയിരിക്കുന്നത്. വെബ് സീരിസിന്റെ സംവിധായകൻ അമർ, നിർമാതാവ് മോഹൻ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ചയാണ് വെബ് സിരീസ് യൂട്യൂബിൽ റിലീസ് ആയത്. സംഭവത്തിൽ പ്രാഥമികാന്വേഷണത്തിന് ശേഷം…

Read More
Click Here to Follow Us