കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ ? കോവിഡ് ജാഗ്രത ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടി ഇതാണ്…

ബെംഗളൂരു: കേരളത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞതായി ഉള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്.

ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല.

നിലവിൽ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം.

ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ യാത്ര ചെയ്യുന്നുണ്ട്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

http://88t.8a2.myftpupload.com/archives/58722

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി തിരുവനന്തപുരം കോവിഡ് ജാഗ്രത ഹെല്‍പ് ലൈന്‍(9188610100) നമ്പരില്‍ ബന്ധപ്പെട്ട ഞങ്ങളുടെ ലേഖകന് കിട്ടിയ ഉത്തരം ,വാര്‍ത്തകള്‍ അവരും ശ്രദ്ധിച്ചിരുന്നു,

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല,അതുകൊണ്ട് തന്നെ പഴയ നില തുടരും(കോവിഡ് ജാഗ്രതയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാം), നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പുതിയ ഉത്തരവ് പുറത്തിറങ്ങുന്ന മുറക്ക്,അത് പ്രവര്‍ത്തികമാക്കും.ഇതുവരെ ഉത്തരവ് പുറത്ത് വന്നിട്ടില്ല.ഇന്നോ നാളെയോ സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വരാന്‍ സാധ്യത ഉണ്ട്,യാത്ര ചെയ്യുന്നതിന് മുന്‍പ് ഒരു പ്രാവശ്യം കൂടി ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിക്കുക.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

കേരളത്തിലെ ജില്ല ഹെല്‍പ് ലൈന്‍ നമ്പരുകള്‍ താഴെ കൊടുക്കുന്നു.

https://covid19jagratha.kerala.nic.in/resources/downloads/helpline.pdf

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts