കനത്ത മഴ;അണ്ടർ പാസിൽ വെള്ളം കയറി,കാറിൽ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം;കുട്ടിയെ കാണാനില്ല.

ബെംഗളൂരു : നഗരത്തിൽ മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ഇടിയോട് കൂടിയ മഴയിൽ നിരവധി മരങ്ങൾ കടപുഴകി.

കെ.ആർ.സർക്കിളിൽ അണ്ടർ പാസിൽ വെള്ളം കയറി, അവിടെ കുടുങ്ങിയ കാറിൽ ഉണ്ടായിരുന്ന യുവതി മുങ്ങി മരിച്ചു.ഇൻഫോസിസിൽ ജോലി ചെയ്യുന്ന ഭാനുരേഖ (22) ആണ് മരിച്ചത്. മഹീന്ദ്രയുടെ സൈലോ മോഡൽ ടാക്സിയാണ് അപകടത്തിൽ പെട്ടത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

7 പേർ ഉണ്ടായിരുന്നു കാറിൽ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് എത്തിയവരാണ് സംഘം. ഒരു കുട്ടിയെ കാണാനില്ല.

യുവതിയെ സൈൻ്റ് മാർത്താസ് ആശുപത്രിയിലേക്ക് മാറ്റി, മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രി സന്ദർശിച്ചു.

ആശുപത്രിയിൽ നിന്ന് കൃത്യസമയത്ത് ചികിൽസ ലഭിച്ചില്ല എന്ന് ബന്ധുക്കൾ പരാതി ഉയർത്തുന്നുണ്ട്.

മരിച്ച ആളുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു ,ചികിൽസ സൗജന്യമായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ചിത്രം ശിവാനന്ദ സർക്കിൽ അണ്ടർ പാസിൽ നിന്ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts