ബെംഗളൂരു: കന്നഡ, തെലുങ്ക് സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായ നടി സഞ്ജന ഗൽറാണി ഉംറ നിർവഹിച്ചു. കുടുംബത്തോടൊപ്പമാണ് സഞ്ജന തന്റെ ആദ്യ ഉംറ നിർവഹിക്കാനെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഉംറ അതിമനോഹരമായ അനുഭവമായിരുന്നുവെന്ന് സഞ്ജന പറഞ്ഞു. സഞ്ജന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉംറ അനുഭവം വിവരിച്ചത്. മക്കയിലെ സ്വീകരണമുറിയിൽ നിന്നുള്ള കാഴ്ച അമൂല്യമാണെന്നും ഹറമിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും സഞ്ജന പറഞ്ഞു. കഅബയുടെ മുന്നിൽ നിന്നുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം അനായാസം നിർവഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സഞ്ജന പങ്കുവെച്ചു.
ഉംറ നിർവഹിക്കാനുള്ള ജീവിതത്തിലെ ആദ്യത്തെ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രിയും മക്കയിൽ ചെലവഴിച്ചു. ഇസ്ലാമിക പാരമ്പര്യത്തിന്റെ എല്ലാ നിയമങ്ങളും പൂർണമായും പാലിച്ചും മാനിച്ചുമാണ് താൻ ആദ്യ ഉംറ നിർവഹിച്ചതെന്ന് സഞ്ജന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എനിക്ക് അറിയാവുന്ന ആളുകൾക്ക് വേണ്ടി മാത്രമല്ല, ലോകത്തിൽ അങ്ങേയറ്റം ദുഃഖത്തിലും വ്യർത്ഥതയിലും ഹൃദയവേദനയിലും കഴിയുന്നവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും സഞ്ജന പറഞ്ഞു.
ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. ബെംഗളൂരുവിൽ ഡോക്ടറായി ജോലി ചെയ്യുന്ന അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്. ഉംറ നിർവഹിക്കാൻ പോകുന്നതിന് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് സഞ്ജന അടുത്തിടെ തുറന്നുപറഞ്ഞു. ജന്മം കൊണ്ട് ഹിന്ദുവായ താൻ ഒരു ക്രിസ്ത്യൻ സ്‌കൂളിലാണ് പഠിച്ചതെന്നും ഇക്കാലത്ത് നിരവധി ചാപ്പലുകൾ സന്ദർശിച്ചിട്ടുണ്ടെന്നും സഞ്ജന ഗൽറാണി പറഞ്ഞു. പിന്നീട് ഇസ്ലാം മതത്തിൽ ആകൃഷ്ടയായി അസീസ് പാഷയെ വിവാഹം കഴിച്ചു. ഇപ്പോൾ സമാധാന ജീവിതം നയിക്കുന്നതായും മതേതര ജീവിതം നയിക്കുന്ന തനിക്ക് ഇതര മതസ്ഥരുടെ വിധിയില്ലെന്നും തന്നെയും കുടുംബത്തെയും മോശക്കാരായി ചിത്രീകരിക്കാൻ ആർക്കും അവകാശമില്ലെന്നും സഞ്ജന പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.