ടോള്‍ ഗേറ്റ് കുതിച്ചു ചാടി പായുന്ന പുലി (വൈറൽ വീഡിയോ)

ഇരയെ പിടികൂടാന്‍ ടോള്‍ ഗേറ്റിന്റെ മുകളിലൂടെ ചാടുന്ന പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ടോള്‍ ഗേറ്റ് എവിടെയാണ് എന്ന് വ്യക്തമല്ല. ടോള്‍ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പുലി 20 അടി ഉയരത്തില്‍ വരെ ചാടുമെന്നാണ് സുശാന്ത നന്ദ പറയുന്നത്. ഇരയെ പിടികൂടാന്‍ പുലി ടോള്‍ ഗേറ്റ് ചാടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

പൂച്ചയ്ക്ക് സമാനമായ ജീവി ഗേറ്റിലൂടെ അതിവേഗം പോകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. ഇതിന് തൊട്ടുപിന്നാലെ ടോള്‍ ഗേറ്റ് ചാടി കടന്ന് ഇരയ്ക്ക് പിന്നാലെ പുലി കുതിച്ചു പായുന്നതാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts