കാശ് വാങ്ങി പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകരെ സസ്പെൻറ് ചെയ്തു; ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം.

ബെംഗളൂരു : കാശ് വാങ്ങി ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകർക്ക് സസ്പെൻഷൻ.

ലാബ് ടെക്നീഷ്യയായ മഹാലക്ഷ്മി, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർ ഡോ:ശൈലജ, ആശാ വർക്കർ ശാന്തി എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആരോഗ്യ മന്ത്രി ഡോ: സുധാകർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സജ്ജൻ റാവു സർക്കിളിലെ പൊബ്ബത്തി മറ്റേർനിറ്റി ആശുപത്രി യിൽ ജോലി ചെയ്യുന്നവർ ആയിരുന്നു ഇവർ.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

ചില സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യുന്നതിനും കമ്പനികളിൽ ഹാജരാക്കുന്നതിനും ചിലർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.

ഇങ്ങനെ ആവശ്യമുള്ളവരെ ആശാ വർക്കർ ബന്ധപ്പെടുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പ് നൽകുകയും 1000 മുതൽ 2500 രൂപ വരെ കൈപ്പറ്റുകയുമാണ് ചെയ്തിരുന്നത്.

തുടർന്ന് മൊബൈൽ നമ്പർ വാങ്ങി എസ്.ആർ.എഫ് ഐ ഡി ഉണ്ടാക്കും എന്നാൽ സ്രവ സാമ്പിൾ നൽകുന്നത് പരിശോധന ആവശ്യമുള്ളവരുടേത് ആയിരിക്കില്ല, ഈ രീതിയിൽ ആയിരുന്നു ഇവരുടെ വ്യാജ പരിശോധന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
[masterslider id="10"]

Related posts