യാത്രക്കാരില്ലാതെ കേരളത്തിലേക്കുള്ള ട്രെയിനുകൾ; സർവീസുകൾ നിർത്തലാക്കാൻ സാധ്യത

ബെംഗളൂരു: ഏറെനാളുകൾക്കുശേഷം കേരളത്തിലേക്ക് തീവണ്ടി സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവ്. സർവീസ് തുടങ്ങി ഒരാഴ്ചയായിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും കേരളത്തിലൂടെ കന്യാകുമാരിക്കുമാണ് തീവണ്ടികൾ ആരംഭിച്ചത്. കണ്ണൂർ ഭാഗത്തേക്ക് താരതമ്യേന യാത്രക്കാർ കൂടുതലുണ്ട്. യാത്രക്കാർ കുറവാണെങ്കിൽ തീവണ്ടികൾ നിർത്തലാക്കാനുള്ള സാധ്യത കൂടുതലാണ്.

തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരും തീവണ്ടിയിൽ കയറുന്നതിനാൽ ബെംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ അത്യാവശ്യം തിരക്കനുഭവപ്പെടാറുണ്ട്. എന്നാൽ, തീവണ്ടി കേരളത്തിലേക്ക് എത്തിക്കഴിയുമ്പോൾ വളരെ കുറച്ച് യാത്രക്കാർമാത്രമേ ഉണ്ടാകാറുള്ളൂ.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

കേരളത്തിലെ ക്വാറന്റീൻ നിബന്ധനകൾ കാരണം ആളുകൾ പോകാൻ മടിക്കുന്നതാണ് കാരണം. ലോക് ഡൗൺ നിലവിൽ വന്നതിനുശേഷം കേരളത്തിലേക്കു പോയിരുന്നവർ സ്വകാര്യവാഹനങ്ങളിലും ടാക്സികളിലുമായിട്ടായിരുന്നു പോയിരുന്നത്. ഇതിനിടയിൽ കേരള-കർണാടക ആർ.ടി.സി. കൾ ബസ് സർവീസ് തുടങ്ങിയിരുന്നു. ഇപ്പോൾ തീവണ്ടി സർവീസ് തുടങ്ങിയിട്ടും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്.

കേരളത്തിലേക്ക് യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് (06537) ചൊവ്വാഴ്ച ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനു തൊട്ടുമുമ്പുവരെ സ്ലീപ്പർ ക്ലാസിൽ 670 ടിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നു. ബുധനാഴ്ച 553 സീറ്റുകളും വ്യാഴാഴ്ച 609 സീറ്റുകളും വെള്ളിയാഴ്ച 623 സീറ്റുകളും ശനിയാഴ്ച 648 സീറ്റുകളും ബാക്കിയുണ്ട്.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

കന്യാകുമാരി എക്സ്പ്രസിൽ ചൊവ്വാഴ്ച പുറപ്പെടുന്നതിനുമുമ്പ് 548 സീറ്റുകളായിരുന്നു ബാക്കിയുള്ളത്. ബുധനാഴ്ച 434 സീറ്റുകളും വ്യാഴാഴ്ച 510 സീറ്റുകളും വെള്ളിയാഴ്ച 567 സീറ്റുകളും ശനിയാഴ്ച 528 സീറ്റുകളും ബാക്കിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts