ബെംഗളൂരു: കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.കൊറോണ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ദീപവലി പടക്കങ്ങള്‍ നിരോധിക്കുന്നത്. “പടക്കങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചര്‍ച്ച നടത്തി,അതുപ്രകാരം പടക്കങ്ങള്‍ ദീപവലിയുമായി ബന്ധപ്പെട്ട് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും” മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് പറഞ്ഞു. രാജസ്ഥാന്‍,ഡല്‍ഹി,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങള്‍ പടക്കങ്ങള്‍ നിരോധിച്ചിട്ടുണ്ട്. We have taken a decision not to allow bursting of firecrackers in the state, in wake of #COVID19 pandemic. The order will be released…
Read MoreMonth: November 2020
കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശവുമായി യുജിസി
ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. – സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. – കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. – ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു. – ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. – അധ്യാപന…
Read Moreലൗജിഹാദിന്റെ പേരിലുള്ള മതംമാറ്റം കർശനമായി തടയും,നിയമനിര്‍മ്മാണം നടത്തും: മുഖ്യമന്ത്രി.
ബെംഗളൂരു: ലൗജിഹാദിനെ തുടര്‍ന്നുള്ള മതംമാറ്റം സംസ്ഥാനത്ത് കർശനമായി തടയുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഇതാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൗജിഹാദിന്റെ പേരിൽ മതപരിവർത്തനം നടക്കുന്നതായ വാർത്ത കുറച്ചു നാളായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത് യാതൊരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രേമം നടിച്ച് പെൺക്കുട്ടികളെ മതംമാറ്റുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന ലൗജിഹാദിനെതിരേ ആഭ്യന്തരമന്ത്രിയും ശക്തമായി രംഗത്ത് വന്നു. ലൗജിഹാദ് സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാൻ നിയമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ…
Read Moreഈ വർഷം ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈനിൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
ബെംഗളൂരു : കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരിമിതികൾ കാരണം ഈ വർഷത്തെ ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈൻ ആയി നടത്തുന്നു. ഈ മാസം 19 ന് തുടങ്ങുന്ന പരിപാടി 21 ന് അവസാനിക്കും.വിവര ജൈവ സാങ്കേതിക മേഖലകളിലെ നവീന ആശയങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. മാത്രമല്ല സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് പ്രത്യേക വേദി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലുടെ ഉൽഘാടനം ചെയ്യും.
Read Moreവിമാനത്താവളത്തിൽ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്‌ത് വൻ തട്ടിപ്പ്
ബെംഗളൂരു: വ്യാജ എംപ്ലോയ്‌മെന്റ് പോർട്ടലുകളും തൊഴിൽ ഏജൻസികളും സജീവമാവുന്നു. ഇത്തവണ മൈസൂരു വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്നു പണം തട്ടിയെടുക്കുന്ന എംപ്ലോയ്‌മെന്റ് പോർട്ടലുകളുടെയും തൊഴിൽ ഏജൻസികളുടെയും തട്ടിപ്പാണ് പുറത്തുവന്നത്. കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ട് കഴിയുന്ന യുവാക്കളാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നത്. ഇവർ പണം വാങ്ങിയശേഷം പറഞ്ഞുവിട്ടതനുസരിച്ച് മൂന്നുമാസത്തിനകം 20-ഓളം യുവാക്കൾ ജോലി ചോദിച്ച് വിമാനത്താവളത്തിലെത്തിയതായി വിമാനത്താവളം അധികൃതർ പറഞ്ഞു. ഒരാളിൽനിന്നും 30,000 രൂപവരെ ജോലി വാഗ്ദാനം ചെയ്ത് വാങ്ങുന്നുണ്ടെന്നാണ് വിവരം. ബയോഡാറ്റയും പണവും വാങ്ങിവച്ച് യുവാക്കളെ വിമാനത്താവളത്തിലേക്ക് പറഞ്ഞയക്കുകയാണ് ഇവരുടെ രീതിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം…
Read Moreമഹാരാഷ്ട്രയുടേയും തമിഴ്നാടിൻ്റേയും വാഗ്ദാനങ്ങൾ മറികടന്ന് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഗവേഷണ സ്ഥാപനം വരുന്നു നമ്മ ബെംഗളൂരുവിൽ.
ബെംഗളൂരു: സ്വന്തം നാട്ടിലെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ആളുകൾക്ക് ജോലി നൽകാൻ പുതിയ കമ്പനികളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാൻ ഓരേ സംസ്ഥാനങ്ങളും മൽസരിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കൻ കാർ നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഗവേഷണ വിഭാഗം തുടങ്ങാൻ തീരുമാനിച്ചതിന് ശേഷം തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക സർക്കാറുകളുമായി ചർച്ച തുടരുകയായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം അവരുടെ ഗവേഷണ സ്ഥാപനം നഗരത്തിൽ തുടങ്ങാൻ പോകുന്നു എന്നതാണ്. ഇത് സംബന്ധിച്ച ചർച്ചകൾ പുർത്തിയായതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. ഭൂമി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തതിനാൽ കമ്പനി…
Read Moreകോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു;ഇന്ന് പുതിയതായി രോഗം ബാധിച്ചത് 3156 പേര്‍ക്ക് മാത്രം;ആക്റ്റീവ് രോഗികള്‍ 33095…
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.71% മാത്രമാണ്.ഒരു ലഭിച്ച പോസിറ്റീവ് കേസുകളെ ആ ദിവസം ചെയ്ത പരിശോധനയുമായി ഹരിച്ചാല്‍ കിട്ടുന്നതാണ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3156 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 5723 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :5723 (8045) ആകെ ഡിസ്ചാര്‍ജ് :794503 (788780) ഇന്നത്തെ കേസുകള്‍ :3156 …
Read Moreകേരളത്തിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന് 500 കോടി രൂപയുടെ പദ്ധതികളുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ് !
ബെംഗളൂരു: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ നൽകാമെന്ന വാഗ്ദാനവുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോർഡ്. 500 കോടി വാഗ്ദാനം ചെയ്ത് ഭക്തൻ എത്തിയപ്പോൾ ഇത് ദേവസ്വം ബോർഡിന് മാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ദേവസ്വം ബോർഡ് ഇക്കാര്യം സർക്കാരുമായി ചർച്ചചെയ്തിരുന്നു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള നിർമാണ-നവീകരണ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും…
Read Moreബെംഗളൂരു മലയാളി നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം.
ബെംഗളൂരു: നഗരത്തിലെ മലയാളിയായ ശ്രീ.എം.വി.കെ.പ്രദീപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള “മലബാര്‍ മൂവി മേയ്ക്കെഴ്സ്”നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് വാഷിംഗ്‌ടണ്‍ ഡി.സി.സൌത്ത് ഏഷ്യന്‍ ചലച്ചിത്ര മേള- 2020 ല്‍ മികച്ച ചിത്രത്തിന് ഉള്ള അവാര്‍ഡ് ലഭിച്ചു. അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത “ഒരു നക്ഷത്രമുള്ള ആകാശം” എന്ന ചിത്രത്തില്‍ പ്രശസ്ത നടി അപര്‍ണ ഗോപിനാഥ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉള്ള സ്കൂള്‍ നില നിര്‍ത്താന്‍ വേണ്ടി ഒരു അദ്ധ്യാപിക നടത്തുന്ന പോരാട്ടം ആണ് സിനിമയുടെ ഇതിവൃത്തം. കുറെ വര്‍ഷങ്ങളായി…
Read Moreസ്ത്രീയെ കസ്റ്റഡിയിലെടുത്ത് ഉപദ്രവം; ഇൻസ്പെക്ടറുൾപ്പടെ 4 പോലീസുകാർക്കെതിരേ കേസ്
ബെംഗളൂരു: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയിൽ വിജയനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്കും മറ്റ് മൂന്നു പോലീസുകാർക്കുമെതിരേ കേസ്. കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനക്കുറ്റത്തിന് അറസ്റ്റിലായ വിജയനഗർ സ്വദേശിനിയായ 42-കാരിയാണ് പരാതി നൽകിയത്. പോലീസ് കസ്റ്റഡിയിൽ മർദിക്കുകയും അപമാനിക്കകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഇൻസ്പെക്ടർ ഭരത്, സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ലിംഗരാജു, വനിതാ എസ്.ഐ. അക്ഷത എന്നിവർക്കെതിരേയാണ് കേസെടുത്തത്.
Read More